വിവാഹശേഷം കുളിച്ചിട്ടില്ല, വസ്ത്രവും മാറ്റിയിട്ടില്ല;വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍

ബാങ്കോക്ക്: വിവാഹം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഭാര്യയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍. വിവാഹ മോചനത്തിന് യുവാവ് പറഞ്ഞ കാരണം കേട്ട് ഞെട്ടി കോടതി. തായ്വാനിലെ ബാങ്കോക്കിലാണ് സംഭവം.

യുവാവ് പറയുന്നതിങ്ങനെ

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായി എന്നാല്‍ ഭാര്യക്ക് വൃത്തിയില്ലെന്നതാണ് പ്രശ്‌നം. കുളിക്കുന്നതും പല്ലു തേക്കുന്നതും മാസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ്. വിവാഹത്തിന് ശേഷം ഇന്നുവരെ കുളിച്ചിട്ടില്ല. പല്ലുതേയ്ക്കലും തലമുടി കഴുകലും ഉണ്ടായിട്ടില്ല. വസ്ത്രങ്ങളും മാറാറില്ല. മണം സഹിക്കാന്‍ കഴിയുന്നില്ലെന്നും യുവാവ് പറയുന്നു. ആര്‍ത്തവ കാലത്തുപോലും വസ്ത്രം മാറ്റുന്നുമില്ല.

ഭര്‍ത്താവ് ജോലി ഉപേക്ഷിച്ചാല്‍ താന്‍ വൃത്തിയില്‍ നടക്കാമെന്ന് ഭാര്യ പറഞ്ഞതോടെ ഒടുവില്‍ അതിനും ഭര്‍ത്താവ് തയ്യാറായി. എന്നാല്‍ അതുകൊണ്ടും കാര്യമില്ലാതായി. ജോലി ഉപേക്ഷിച്ചതോടെ ജീവിക്കാനും കഴിയാത്ത അവസ്ഥ.

വൃത്തിയില്ലാത്ത ഭാര്യയ്‌ക്കൊപ്പം കഴിഞ്ഞാല്‍ തനിക്ക് മാരകരോഗം വരുമോ എന്ന പേടിയിലാണ് യുവാവ്. ഒടുവില്‍ സഹിക്കവയ്യാതായതോടെയാണ് യുവാവ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here