പ്രവാസികള്‍ക്ക് വന്‍തിരിച്ചടി; കടുത്ത തീരുമാനങ്ങളുമായി സൗദി

സൗദി അറേബ്യ തൊഴിലിടങ്ങളില്‍ വീണ്ടും നിതാഖത്ത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നു.സൗദിയിലെ വാടക ടാക്‌സി മേഖലയിലാണ് നിതാഖത്ത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. മാര്‍ച്ച് 18 നു ശേഷം തീരുമാനം കര്‍ശനമായി നടപ്പില്‍ വരുത്താനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

കേരളത്തില്‍ നിന്നടക്കമുള്ള കൂടുതല്‍ പ്രവാസികളും ജോലി ചെയ്യുന്ന ഏരിയയാണ് വാടക ടാക്‌സി മേഖല. ഈ മേഖലയില്‍ നിതാഖത്ത് നടപ്പില്‍ വരുത്തുമ്പോള്‍ പ്രവാസികളുടെ നിലനില്‍പ്പിനെ ബാധിക്കാനും സാധ്യതയുണ്ട്. മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാവും ടാക്‌സി മേഖലയില്‍ നിതാഖത്ത് നടപ്പില്‍ വരുത്തിയാലുണ്ടാകുക.

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയുണ്ടാക്കുന്ന തീരുമാനം ഗര്‍ഫ് വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണ്. സൗദി നേരത്തെ ജ്വല്ലറികളിലും മൊബൈല്‍ ഷോപ്പ് മേഖലയിലും നിതാഖത്ത് നടപ്പിലാക്കിയിരുന്നു. അഇതിനു പിന്നാലെയാണ് വാടക ടാക്‌സി മേഖലയിലും നടപ്പില്‍ വരുത്താന്‍ ഒരുങ്ങുന്നത്.് നടപ്പില്‍ വരുത്തുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിലപാടെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News