മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് പുനസംഘടിപ്പിച്ച് ചീഫ് ജസ്റ്റിസ്; നീതിപീഠം പ്രതിസന്ധിയില്‍

സുപ്രീംകോടതി തര്‍ക്കം രൂക്ഷമാകുന്നു.വാര്‍ത്താസമ്മേളനം നടത്തിയ മുതിര്‍ന്ന് ജസ്റ്റിസുമാരെ ഒഴിവാക്കി ചീഫ് ജസ്റ്റിസ് ഭരണഘടനാ ബഞ്ച് രൂപീകരിച്ചു.കേന്ദ്ര സര്‍ക്കാരിനെതിരായ ആധാര്‍ കേസും, ശബരിമല സത്രീ പ്രവേശന കേസും പരിഗണിക്കുന്ന ഭരണഘടന ബഞ്ചിലേയ്ക്ക് മുതിര്‍ന്ന ജസ്റ്റിസുമാര്‍ക്ക് പ്രവേശനം ഇല്ല.

രാവിലെ സുപ്രീംകോടതി നടപടികള്‍ ആരംഭിച്ചത് പതിനഞ്ച് മിനിറ്റോളം വൈകി. ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരും സുപ്രീംകോടതിയില്‍ കൂടിക്കാഴ്ച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരം നീളുന്നു.അതേ സമയം പ്രശ്നപരിഹാരമായെന്ന് അന്റോണി ജനറലും ബാര്‍ കൗണ്‍സില്‍ പ്രതിനിധികളും അവകാശപ്പെട്ടു.

മുതിര്‍ന്ന ജസ്റ്റിസുമാരെ ഒഴിവാക്കിയുള്ള ചീഫ് ജസ്റ്റിസിന്റെ ഭരണ നിര്‍വഹണത്തിനെതിരെ ജസ്റ്റിസുമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത് വെറുതെയായി. എട്ട് നിര്‍ണ്ണായക കേസുകള്‍ പരിഗണിക്കാന്‍ രൂപീകരിച്ച് ഭരണഘടന ബഞ്ചില്‍ മുതിര്‍ന്ന് ജസ്റ്റിസുമാര്‍ ആരും ഇല്ല.

സുപ്രീംകോടതിയിലെ ഇളമുറക്കാരായ ജസ്റ്റിസുമാരായ എ.കെ.സിക്രി,എ.എം.ഖാന്‍വില്‍ക്കര്‍,ഡി.വൈ. ചന്ദ്രചൂഡ്,അശോക് ഭൂഷണ്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഭരണഘടനാ ബഞ്ച് രൂപീകരിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ ആധാര്‍ കേസ് കേള്‍ക്കുന്ന ഭരണഘടനാ ബഞ്ചിലും ചീഫ് ജസ്റ്റിസ് ഒപ്പം ചേര്‍ത്തത് തീരതമ്യേന ജൂനിയറായ ജസ്റ്റിസുമാരെ. അതേ സമയം ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് ശേഷമുള്ള സുപ്രീംകോടതിയുടെ ആദ്യ പ്രവര്‍ത്തിദിനത്തിലും അസാധാരണ സംഭവങ്ങളാണ് അരങ്ങേറിയത്.

കോടതി ആരംഭിക്കുന്നതിന് മുമ്പ് പതിവില്‍ നിന്നും വ്യത്യാസമായി സുരക്ഷാ ഉദ്യോഗസ്ഥരേയും രജിസ്ട്രാറേയും ഒഴിവാക്കി എല്ലാ ജസ്റ്റിസുമാരും ഒരുമിച്ചിരുന്നു.തര്‍ക്കത്തിലുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ചെലമേശ്വര്‍ അടക്കമുളള നാലു ജസ്റ്റിസുമാരും പരസ്പരം കണ്ടു. കൂടിക്കാഴ്ച്ച് നീണ്ടതോടെ 10.30ന് ആരംഭിക്കേണ്ട സുപ്രീംകോടതി നടപടികള്‍ പതിനഞ്ച് മിനിറ്റോളം വൈകി.

ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി ഒഴികെ മറ്റാരും സമയത്ത് കോടതി മുറികളിലെത്തിയില്ല. തര്‍ക്കവിഷയങ്ങളില്‍ ജസ്റ്റിസുമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയെന്ന് പിന്നീട് അന്റോണി ജനറല്‍ കെ.കെ.വേണുഗോപാല്‍ സ്ഥീതീകരിച്ചു. പ്രശ്നപരിഹാരമായെന്ന് അദേഹം മധ്യസ്ഥത ചര്‍ച്ച നടത്തിയ ബാര്‍ കൗണ്‍സില്‍ പ്രതിനിധികളും അവകാശപ്പെട്ടു.

അതേ സമയം ചീഫ് ജസ്റ്റിസിന്റെ ബഞ്ചിലെത്തിയ മുതിര്‍ന്ന് അഭിഭാഷകരായ ആര്‍.പി.ലൂതര,കൃഷ്ണമൂര്‍ത്തി എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയ നാലു ജസ്റ്റിസുമാര്‍ക്കെതിരേയും നടപടി വേണമെന്നാവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News