മഞ്ഞില്ല; പട്ടിണിക്കോലമായി ഹിമക്കരടി; കരളലിയിച്ച് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ വീഡിയോ

ഈ കാഴ്ച കണ്ട് കണ്ണ് നിറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ മനുഷ്യനല്ല. കണ്ണ് നിറയുമ്പോള്‍ ഒന്ന് ചിന്തിക്കുകയും വേണം. ഈ പാവം ഹിമക്കരടിയെ ഈ അവസ്ഥയിലെത്തിച്ചതിന് നമ്മള്‍ ഒരോരുത്തരും ഉത്തരവാദികളാണ്. ആഗോളതാപനത്തിനിടയിലെ നമ്മുടെ ഭാവിജീവിതം തന്നെ നമുക്ക് വീക്ഷിക്കാം ഈ വീഡിയോയില്‍. ഹിമക്കരടിയെന്ന് പറയുമ്പോള്‍ ഒരു മഞ്ഞ് രൂപമാകും നമ്മുടെ മനസ്സില്‍ വരിക.

എന്നാല്‍ വീഡിയോയില്‍ രോമം കൊഴിഞ്ഞ് മെലിഞ്ഞുണങ്ങിയ, ഭക്ഷണത്തിനായി വലയുന്ന ഒരു ജീവിയെയാണ് കാണാന്‍ കഴിയുക. മരണാസന്നനായി നടക്കാനാവാത് ഇഴഞ്ഞു നീങ്ങുകയാണ്. തുരുമ്പിച്ച ഒരു വീപ്പയില്‍ നിന്നും ഭക്ഷണമെന്ന് പോലും പറയാനാവാത്ത എന്തോ ഒന്ന് ആര്‍ത്തിയോടെ കടിച്ചു വലിക്കുന്നു.

നാഷണല്‍ ജ്യോഗ്രഫിക് മഗസിനായി ചിത്രമെടുക്കുന്ന പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ പോള്‍ നിക് ലിന്‍ പകര്‍ത്തിയ വീഡിയോ ആണ് ഇത്. താനും സംഘത്തിലുള്ളവരും കരഞ്ഞുകൊണ്ടാണ് വീഡിയോ പകര്‍ത്തിയതെന്ന് നിക് ലിന്‍ പറയുന്നു. കാനഡയില്‍ ഉള്‍പ്പെടുന്ന സോമര്‍സെറ്റ് ധ്രുവപ്രദേശത്ത് വച്ചാണ് ഈ ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത്. ലക്ഷങ്ങളാണ് ഇതിനോടകം വീഡിയോ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News