മുഖ്യമന്ത്രിയുടെ ഉറപ്പ്; ശ്രീജിത്തിന്റെ ആവശ്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കും

സിബിഐ അന്വേഷണം വേണമെന്ന ശ്രീജിത്തിന്റെ ആവശ്യത്തിന് ഒപ്പം നില്‍ക്കുമെന്നു മുഖ്യമന്ത്രി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അനുകൂല നിലപാട് സര്‍ക്കാര്‍ എടുക്കും. കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥര്‍ നേടിയ സ്‌റ്റേ നീക്കാന്‍ ആവശ്യപ്പെടുമെന്നും,  കഴിയാവുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.

മുഖ്യമന്ത്രി വിളിച്ചതില്‍ സന്തോഷമുണ്ട്. മുഖ്യമന്ത്രി പിന്തുണ നല്‍കിയിട്ടുണ്ടെന്നും ശ്രീജിത്ത് പ്രതികരിച്ചു.ഇന്ന് വൈകീട്ട് ശ്രീജിത്തുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം.

ശ്രീജീവിന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആരംഭിക്കുന്നത് വരെ താന്‍ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു. മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും സമരം നിര്‍ത്തില്ലെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News