ഗള്‍ഫ് മേഖലയില്‍ പ്രകോപനം തുടരുന്നു; യുഎഇയുടെ മറ്റൊരു വിമാനം കൂടി ഖത്തര്‍ തടഞ്ഞു

വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് യുഎഇയുടെ രണ്ടാമത് ഒരു വിമാനം കൂടി ഖത്തര്‍ തടഞ്ഞെന്ന് യുഎഇ.

യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം ആരോപിച്ചത്. ബഹ്‌റിനിലേക്കുള്ള യാത്രക്കിടെയാണ് രണ്ടാമത്തെ യുഎഇ യാത്രാവിമാനം ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞത്.

സിവില്‍ ഏവിയേഷന്‍ സുരക്ഷയ്ക്ക് കനത്ത ഭീഷണിയാണ് ഇതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഖത്തറിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും യുഎഇ പ്രസ്താവനയില്‍ പറയുന്നു. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്നും യുഎഇ പ്രതികരിച്ചു.

സംഭവത്തില്‍ ഖത്തറിനെതിരെ ബഹ്‌റിനും രംഗത്തെത്തി. യാത്രവിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കിയ ഖത്തറിന്റെ നടപടിയെ നിശിതമായി വിമര്‍ശിക്കുന്നതായി ബഹ്‌റിന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

അതേസമയം, യുഎഇ വിമാനങ്ങള്‍ തടഞ്ഞുവെന്ന യുഎഇ വാര്‍ത്ത ഖത്തര്‍ നിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News