വിപണിയില്‍ തരംഗം തീര്‍ത്ത് ലംബോര്‍ഗ്ഗിനി ഉറൂസ്

വിപണിയില്‍ തരംഗം തീര്‍ത്ത് ലംബോര്‍ഗ്ഗിനി ഉറൂസ് ഇന്ത്യയില്‍. ലോകത്തിലെ ഏറ്റവും വേഗത കൂടിയ എസ്.യു.വി. ഇനി ഇന്ത്യന്‍ റോഡുകള്‍ക്ക് സ്വന്തം.

വാഹന പ്രേമികള്‍ക്ക് ഹൃദയമിടിപ്പ് കൂട്ടി വേഗതയുടെ രാജകുമാരന്‍ ഇന്ത്യന്‍ വിപണിയിലേക്ക്. സ്‌പോര്‍ട്ടിയും അതിനൊപ്പം തന്നെ വശ്യതയുമാണ് ഉറൂസിനെ വാഹന പ്രേമികല്‍ക്ക് പ്രിയങ്കരനാക്കുന്നത്. രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളില്‍ നിന്ന് മറ്റൊരു എസ് യു വി പിറവിയെടുത്തിരിക്കുന്നത്.

കാല്‍നൂറ്റാണ്ടിനു ശേഷം ലംബോര്‍ഗ്ഗിനി സീരീസിലെ രണ്ടാമത്തെ എസ് യു വിയാണ് ലംബോര്‍ഗ്ഗിനി ഉറൂസ്. 4.0 ലിറ്റര്‍ ട്വിന്റര്‍ ടര്‍ബോ വി8 എഞ്ചിന്റെ വിശാല ഹൃദയമാണ് ഉറൂസിനുള്ളത്. 6000 ആര്‍.പി.എമ്മില്‍ 641 ബി.എച്ച്.പി. കരുത്തും 2,2504,500 ആര്‍.പി.എമ്മില്‍ 850 എന്‍.എം. ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് വെറും 3.6 സെക്കന്റ് മതി. മണിക്കൂറില്‍ പരമാവധി 305 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിക്കാന്‍ ഇവനാകും. ആറ് ഡ്രൈവിംഗ് മോഡുകളില്‍ സമ്പന്നനാണ് ഈ വേഗതയുടെ രാജകുമാരന്‍. ഇതില്‍ സാബിയ(മണല്‍), ടെറ(ഗ്രാവല്‍), നിവി(മഞ്ഞ്) എന്നിവ ഓഫ് റോഡ് സാഹസികത ഇഷ്ടപ്പെടുന്ന വാഹന പ്രേമികള്‍ക്കായി കരുതി വെച്ചിരിക്കുന്നു.

നീളമേറിയ വീല്‍ ബേസും ശക്തമായ ബോഡിയും ഉറൂസിനെ പകരക്കാരനില്ലാത്ത പോരാളിയാക്കുന്നു. 3 കോടി രൂപയാണ് എക്‌സ് ഷോറൂം വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News