കര്‍ഷകരെ കൈവിട്ട് യോഗി സര്‍ക്കാര്‍; ഉരുളക്കിഴങ്ങുകള്‍ വഴിയില്‍ വലിച്ചെറിഞ്ഞ് കര്‍ഷകര്‍

രാജ്യത്തെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍. ഉല്‍പാദനം ഉയര്‍ന്നിട്ടും വിപണിയില്‍ വിലയിടിഞ്ഞതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ കെട്ടുക്കണക്കിന് ഉരുളക്കിഴങ്ങുകള്‍ വഴിയില്‍ വലിച്ചെറിയുന്നത്.

ഇവിടെ പ്രശ്‌നം ഉല്‍പാദനക്കുറവല്ല. ഉല്‍പാദനനിരക്ക് ഉയര്‍ന്നിട്ടും വിപണി വില ഉയരാത്തത് കനത്ത തിരിച്ചടി ആവുകയായിരുന്നു. ഭീമക്പുര ജില്ലയിലെ കച്ച തെരുവിനിരുവശവും ടണ്‍കണക്കിനു ചീഞ്ഞ ഉരുളക്കിഴങ്ങുള്‍ വലിച്ചെറിയപ്പെട്ട നിലയില്‍ കാണാം. കോള്‍ഡ് സ്റ്റോറേജുകളും കര്‍ഷകരും വലിച്ചെറിഞ്ഞ ഉരുളക്കിഴങ്ങുകള്‍ക്ക് സഹിക്കാനാകാത്ത ദുര്‍ഗന്ധം ഉണ്ടെങ്കിലും അവ വിശന്നു വലഞ്ഞ പ്രദേശത്തെ പക്ഷി മൃഗാദികള്‍ക്ക് വിരുന്നു തന്നെയാണ്.

അസുഖങ്ങള്‍ പകരാതെ ചീഞ്ഞ ഉരുളക്കിഴങ്ങുകള്‍ ഇല്ലാതാക്കാന്‍ ഇതൊരു പരിധി വരെ സഹായിക്കുന്നുണ്ട്. പുതിയ വിളകള്‍ വന്നിട്ടും മുമ്പ് ഉല്‍പാദിപ്പിച്ചതില്‍ പകുതിയിലധികം ഉരുളക്കിഴങ്ങുകളും വില്‍ക്കാനാകാതെ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ബാക്കിയായവ കളയാതെ നിവൃത്തിയില്ലാതായി.

കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങുകള്‍ ന്യായമായ വില നല്‍കി വാങ്ങാന്‍ ഗവണ്‍മെന്റും തയാറാവാതിരുന്നതിനെ തുടര്‍ന്ന് കോള്‍ഡ് സ്റ്റേറേജുകാര്‍ ഉരുളക്കിഴങ്ങുകള്‍ വഴിയില്‍ ഉപേക്ഷിച്ചു. ഒരു ക്വിന്റല്‍ ഉരുളക്കിഴങ്ങ് സൂക്ഷിക്കാന്‍ 240 രൂപയാകും. അതുപോലും നല്‍കാനുള്ള പണം ഇല്ലാത്തതും കര്‍ഷകരെ വലയ്ക്കുന്നു.
കഴിഞ്ഞ വര്‍ഷവും ഉത്തര്‍പ്രദേശില്‍ ഉരുളക്കിഴങ്ങുല്‍പാദനം ഉയര്‍ന്ന നിരക്കിലായിരുന്നു. എന്നാല്‍ വിലയില്‍ തകര്‍ച്ച നേരിട്ടതോടെ സര്‍ക്കാരും കൈവിട്ടു. കോള്‍ഡ് സ്റ്റേറേജില്‍ സൂക്ഷിക്കാന്‍ കഴിയാത്ത ഉരുളക്കിഴങ്ങുകള്‍ അതോടെ കൂട്ടത്തോടെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News