ലഖ്നൗ മെഡിക്കല്‍ കോഴക്കേസില്‍ ചീഫ് ജസ്റ്റിസ് ആരോപണവിധേയന്‍; പുനരന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍; ‘പ്രതികരിച്ച’ ജഡ്ജിമാര്‍ക്ക് കത്തെഴുതി

ദില്ലി: ചീഫ് ജസ്റ്റിസ് ആരോപണവിധേയനായ ലഖ്നൗ മെഡിക്കല്‍ കോഴ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ഏഴ് മുതിര്‍ന്ന ജസ്റ്റിസുമാര്‍ക്ക് കത്തെഴുതി.

27 പേജ് വരുന്ന കത്തില്‍ കോഴ കേസ് ചീഫ് ജസ്റ്റിസ് കൈകാര്യം ചെയ്തതിനെ വിമര്‍ശിക്കുന്നു.കൃത്യമായി അന്വേഷിച്ചാലെ സത്യവസ്ഥ പുറത്തു കൊണ്ടുവരാന്‍ കഴിയുകയുള്ളുവെന്നും ഇതിനായി കേസ് വീണ്ടും അന്വേഷിക്കണമെന്നും പ്രശാന്ത് ഭൂഷന്‍ ആവശ്യപ്പെടുന്നു

ചീഫ് ജസ്റ്റിസിനെതിരെ പ്രതികരിച്ച ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ക്കെപ്പം ജസ്റ്റിസ് എ കെ സിക്രി എന്നിവര്‍ക്കാണ് പ്രശാന്ത് ഭൂഷന്‍ കത്തയച്ചത്.

പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റ് നടത്തുന്ന മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നിഷേധിക്കുകയും തുടര്‍ന്ന് അനുമതിക്കായി ജസ്റ്റിസുമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഈ കേസില്‍ നേരത്തെ ഒഡിസ ഹൈക്കോര്‍ട്ട് ഐ എം ഖുറേഷിയെയും മറ്റ് നാലു പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel