ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി കേന്ദ്രം

ഹജ് സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിറുത്തലാക്കി.ഈ വര്‍ഷം മുതല്‍ ഹജ് തീര്‍ത്ഥാടനത്തിന് സബ്സിഡി ഇല്ല.ഒരു ലക്ഷത്തി എഴുപതിനായിരത്തോളം വരുന്ന ഹജ് തീര്‍ത്ഥാടകരെ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ബാധിക്കും.ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി സബ്സിഡി ഉപയോഗിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താസ് നഖവി അറിയിച്ചു.

കേരളത്തില്‍ നിന്നും പ്രതിവര്‍ഷം പതിനൊന്നായിരത്തോളം വരുന്ന മുസ്ലീം തീര്‍ത്ഥാടകരാണ് ഹജിനായി പോകുന്നത്.കൂടാതെ ഈ വര്‍ഷം മാത്രം ഇന്ത്യയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷത്തോളം പേര്‍ ഹജിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവര്‍ക്ക് ഹജ് യാത്ര നടത്താന്‍ വിമാനകമ്പനികള്‍ക്ക് നല്‍കുന്ന സബ്സിഡി ഇനി ലഭിക്കില്ല.ഈ വര്‍ഷം മുതല്‍ തീര്‍ത്ഥാടകര്‍ക്കായി സബ്സിഡി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതായി ന്യൂനപക്ഷമന്ത്രി മുഖതാസ് നഖവി ദില്ലിയില്‍ അറിയിച്ചു.

സബ്സിഡി നിറുത്തലാക്കുന്നതിലൂടെ ലഭിക്കുന്ന 450 കോടിയോളം രൂപ മുസ്ലീം വിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിലെ സബ്സിഡി ചില ഏജന്‍സികള്‍ക്ക് മാത്രമാണ് ഉപകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സബ്സിഡി ഘട്ടംഘട്ടമായി നിറുത്തലാക്കാന്‍ 2012 വരെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് സമയം അനുവദിച്ചിരുന്നു.

മോദി സര്‍ക്കാര്‍ ഈ സമയപരിധിയ്ക്ക് മുമ്പ് തന്നെ സബ്സിഡി നിറുത്തലാക്കുകയാണ്.അതേ സമയം സൗദി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കപ്പല്‍ മാര്‍ഗം ഹജിന് പോകാന്‍ അനുവാദം ലഭിച്ചതായി ന്യൂനപക്ഷമന്ത്രാലയം വ്യക്തമാക്കി. 1974 മുതല്‍ ഇന്ത്യ നടപ്പിലാക്കി വരുന്ന ഹജ് സബ്സിഡിയാണ് 2018ല്‍ നിലയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here