വിവാഹാവശ്യത്തിനെന്ന പേരില്‍ ആഡംബര കാറുകള്‍ വാടകക്കെടുത്ത് പണയപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ടു പേര്‍ ആലുവകോടതിയില്‍ കീഴടങ്ങി.ആലുവ സ്വദേശി അനൂപ്,നെടുവന്നൂര്‍ സ്വദേശി ജനീഷ് എന്നിവരാണ് കീഴടങ്ങിയത്.പോലീസ് പിടിയിലാകും എന്നുറപ്പായതോടെയായിരുന്നു കീഴടങ്ങല്‍.
കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരത്തില്‍ തട്ടിപ്പ് നടത്തിവരികയാണിവര്‍.നിരവധി ആഡംബര വാഹനങ്ങള്‍ വിവാഹാവശ്യത്തിനെന്ന് പറഞ്ഞാണ് ഇവര്‍ വാടകക്ക് എടുത്തിരുന്നത്.അധിക തുക വാടകയായി നല്‍കിയാണ് കാറുകളെടുത്തിരുന്നത്.അതിനാല്‍ ഇവരെക്കുറിച്ച് ആര്‍ക്കും സംശയം തോന്നിയിരുന്നില്ല.
ഇത്തരത്തില്‍ വാടകക്ക് എടുക്കുന്ന കാറുകള്‍ പണയപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവര്‍.വാഹനമുടമകളുടെ പരാതിയില്‍ സംഘത്തിനെതിരെ 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ ഇരുവരും പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു.വ്യാജ പേരുകളിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്.സംഘത്തിലൊരാള്‍ പറവൂര്‍ കവലയിലെ വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് ഇയാളെ പിടികൂടാനായി എത്തി.വിവരം മണത്തറിഞ്ഞ ഇരുവരും ആലുവ കോടതിയില്‍ കീഴടങ്ങു കയായിരുന്നു.ഇവര്‍ പണയപ്പെടുത്തിയ 7 കാറുകള്‍ പോലീസ് കണ്ടെടുട്ടിട്ടുണ്ട്.പ്രതികളെ കോടതി റിമാന്റ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here