JIO വരിക്കാര്‍ക്ക് സന്തോഷവാര്‍ത്ത. രാജ്യത്തെ ടെലികോം കമ്പനികള്‍ തമ്മില്‍ മത്സരം കടുത്തതോടെ. വരിക്കാരെ പിടിച്ചു നിര്‍ത്താന്‍ വമ്പിച്ച ക്യാഷ് ബാക്ക് ഓഫറുകളുമായാണ് റിലയന്‍സ് ജിയോ രംഗത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച ഡാറ്റാ നിരക്കുകള്‍ കുത്തനെക്കുറച്ച ജിയോ ഇന്നലെ (16/01/18) മുതല്‍ റീച്ചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്ക് 100 ശതമാനത്തിനു മുകളില്‍ പണം തിരിച്ചു നല്‍കുമെന്ന ഓഫറുമായാണ് മുന്നോട്ടു വന്നിരിക്കുന്നത്.
398 രൂപയ്ക്കു മുകളില്‍ റീച്ചാര്‍ജ് ചെയ്യുന്ന ജിയോ വരിക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കും, 398 രൂപയുടെ റീച്ചാര്‍ജിന് 400 രൂപ ക്യാഷ് ബാക്ക് നല്‍കും തുടങ്ങി ഒട്ടേറെ ഓഫറുകളാണ് ജിയോ, വരിക്കാര്‍ക്കായി സമ്മാനിച്ചിരിക്കുന്നത്.
ആമസോണ്‍ പേ പഴി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 50 രൂപയും മൊബിക്യുക്ക് വഴി ചെയ്യുന്നവര്‍ക്ക് 300 രൂപയും ക്യാഷ് ബാക്കായി ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here