മലപ്പുറം രാമപുരത്ത് എ ടി എം തകര്‍ത്ത് മോഷണശ്രമം

മലപ്പുറം: മലപ്പുറം രാമപുരത്ത് എടിഎമ്മില്‍ കവര്‍ച്ച ശ്രമം. ദേശീയപാതയോരത്തെ കനറാ ബാങ്കിന്റെ എ ടി എമ്മാണ് തകര്‍ത്തത്.

സി സി ടിവികളില്‍ കരി ഓയില്‍ ഒഴിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. കൗണ്ടര്‍ പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. പണം പിന്‍വലിക്കുന്ന യന്ത്രം തകര്‍ത്തെങ്കിലും പണംനഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

രാമപുരം കടുങ്ങപുരം റോഡില്‍ കരിമ്ബനക്കല്‍ യൂസഫിന്റെ ഉടമസ്ഥതയിലുള്ള കരിമ്ബനക്കല്‍ കോംപ്ലക്‌സില്‍ എടിഎം പ്രവര്‍ത്തിക്കുന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. പോലിസും ഫോറന്‍സിക് വിദഗ്ദ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here