കാല്‍പ്പന്തുകളിയുടെ മനോഹാരിത കാലുകളില്‍ ആവാഹിച്ച താരം; റൊണാള്‍ഡീഞ്ഞോ വിരമിച്ചു

ലാറ്റിനമേരിക്കന്‍ കാല്‍പ്പന്തുകളിയുടെ മനോഹാരിത കാലുകളില്‍ ആവാഹിച്ച ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ ഫുട്ബാളില്‍ നിന്നും വിരമിച്ചു.2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിന്റെ പ്രധാന സാനിധ്യമായിരുന്നു റൊണാള്‍ഡിന്യോ.

താരത്തിന്റെ സഹോദരന്‍ റോബര്‍ട്ടോ അസീസ്സാണ് റിട്ടയര്‍മെന്റിന്റെ കാര്യം വ്യക്തമാക്കിയത്.ക്ലമ്പ് ഫുഡ്ബോളില്‍ ബാഴ്സലോണക്കും എ.സി മിലാനിലും പിഎസ് ജിക്കും വേണ്ടി കളിച്ച താരം ഒരുകാലത്ത് ആരാധക ലോകത്തെയാകെ ആവേശത്തിലെത്തിച്ച ഫുഡ്ബോളറാണ്.

2001 ലാണ് പി എസ് ജിയിലേക്ക് റൊണാള്‍ഡിന്യോ എത്തിയത്. അതിനു മുമ്പ് ബ്രസീലിയന്‍ ക്ലമ്പ് ഗ്രീമിയോയ്ക്കു വേണ്ടി ബൂട്ടണിഞ്ഞു .പിന്നീട് ബാള്‍സലോണയിലേക്ക്. 2006 ല്‍ ബാള്‍സലോണക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് നേടി. 2005ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി.

അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ബാഴ്‌സ വിട്ട് മിലാനിലേക്ക് ചേക്കേറി. ലോകകപ്പിന് ശേഷം റൊണാള്‍ഡിന്യോയ്ക്ക് വേണ്ടി ഒരുറിട്ടയര്‍മെന്റ് ഇവന്റ് സംഘടിപ്പിക്കുമെന്ന സഹോദരന്‍ വ്യക്തമാക്കി്. ബ്രസീല്‍ ഏഷ്യ യൂറോപ്പ് എന്നിവിടങ്ങളിലാവും ഇവന്റ്‌സ് സംഘടിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News