ബാര്‍ക്കോഴ: അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് സമയം നീട്ടി നല്‍കി ഹൈക്കോടതി

കൊച്ചി: മുന്‍ മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ക്കോഴ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് ഹൈക്കോടതി നാല്‍പത്തി അഞ്ച് ദിവസം കൂടി സമയം അനുവദിച്ചു. റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ഒരു മാസം കൂടി സര്‍ക്കാര്‍ സാവകാശം തേടിയതിനെ തുടര്‍ന്നാണ് കോടതി സമയം നീട്ടി നല്‍കിയത്.

അന്വേഷണം സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് വിശദീകരണ പത്രിക കൈമാറി.വിശദീകരണം പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയ കോടതി 45 ദിവസം കുടി സമയം അനുവദിക്കുകയായിരുന്നു.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News