എന്‍ഗിഡിക്ക് മുന്നില്‍ കണ്ടം വ‍ഴി ഓടി ഇന്ത്യന്‍ ബാറ്റിംഗ് നിര; രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ തോല്‍വിയിലേക്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ പരാജയത്തിലേക്ക്. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ 287 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യന്‍ മുന്‍ നിരയും മധ്യനിരയും കളി മറന്നു.

ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തിന് മുന്നില്‍ കൊടികെട്ടിയ ഇന്ത്യന്‍ താരങ്ങള്‍ അമ്പെ പരാജയമാകുകയായിരുന്നു. ഇന്നലെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്ന ഇന്ത്യക്ക് ഇന്ന് ആദ്യം പൂജാരയുടെ വിക്കറ്റാണ് നഷ്ടമായത്.

ഇല്ലാത്ത റണ്ണിനോടിയ പൂജാര റൗണ്ണൗട്ടാകുകയായിരുന്നു. പിന്നാലെ പട്ടേലിനെ റബാഡ മടക്കി. പാണ്ഡ്യയേയും അശ്വിനേയും കൂടാരം കയറ്റിയ എന്‍ഗിഡി ദക്ഷിണാഫ്രിക്കയെ വീജയ തീരത്തെത്തിച്ചു.

ആദ്യ ടെസ്റ്റ് കളിക്കുന്ന എന്‍ഗിഡി രണ്ടാം ഇന്നിംഗ്സില്‍ കോഹ്ലിയെ അടക്കം അഞ്ച് താരങ്ങളെയാണ് പുറത്താക്കിയത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 9 വിക്കറ്റിന് 147 എന്ന നിലയിലാണ്. രണ്ടാം ടെസ്റ്റ് പരാജയപ്പെട്ടാല്‍ പരമ്പര നഷ്ടമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News