
തിരുവനന്തപുരത്തെ ഹൈടെക് ATM കവർച്ചാ കേസിൽ ഉൾപ്പെട്ട രണ്ട് റുമേനിയൻ സ്വദേശികളാണ് ഇന്റർപോളിന്റെ പിടിയിലായത് . ഐനട്ട് അലസാൻഡ്രു മറീന , ക്രിസ്തൻ കോൺസാൻഡിൽ വിക്ടർ എന്നിവരാണ് പിടിയിലായിരിക്കുന്നത്. അലസാൻഡ്രു മറീനയെ നിശ്ചരാഗ്വയിൽ നിന്നും , ക്രിസ്തൻ വിക്ടറിനെ ബ്രിട്ടണിൽ നിന്നുമാണ് പിടികൂടിയത് .
കേസുമായി ബന്ധപ്പെട്ട് ഗബ്രിയൽ മറിയൻ എന്ന ഒന്നാം പ്രതിയെ സംഭവത്തിന് പിന്നാലെ മുബൈയിൽ നിന്ന് കേരളാ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളാ പോലീസ് പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ഇന്റർ പോലീസ് പിടികൂടിയത് .
പ്രതികൾ പിടിയാലായ കാര്യം വിദേശകാര്യ മന്ത്രാലയം വഴി കേരളാ പോലീസിനെ അറിയിച്ചു. പ്രതികളെ നിക്കരാഗ്വയിൽ നിന്ന് കൊണ്ടുവരുന്നതിനായി തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ ജയദേവ് അസിസ്റ് കമ്മീഷണർ സുനീഷ് ബാബു , സുരേഷ് കുമാർ ഷാഡോ എസ്.ഐ സുനിൽ എന്നീവർ ഉടൻ തന്നെ നിക്കാരഗ്വയിലേക്ക് പോകും.
നിക്കരാഗ്യൻ കോടതിയിൽ ഹാജരാക്കാനുള്ള ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വാറണ്ടും , പ്രതിയെ ഇന്ത്യയിൽ എത്തിക്കാനുള്ള ഉടമ്പടിയും വിദേശകാര്യ മന്ത്രാലയം വഴി ഇൻറർപോളിന് കൈമാറും. 2016 ആഗസ്റ്റ 8 നാണ് ആണ് റുമേനിയൻ സ്വദേശികൾ ചേർന്ന് വെള്ളയമ്പലം ആൽത്തറയിലെ ATM സ്കമ്മർ മെഷീൻ ഉപയോഗിച്ച് തകർത്തത്.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ പണം തട്ടിയെടുക്കുന്ന ബൾഗേറിയൻ സംഘമാണ് ഇവരെ പരിശീലിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here