ആധാറിന്‍റെ സുരക്ഷിതത്വത്തില്‍ സുപ്രിംകോടതിക്കും ആശങ്ക; ആധാര്‍ മണിബില്ലായി അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ആധാര്‍ സുരക്ഷിതമാണോയെന്ന് സുപ്രീംകോടതി.ആധാര്‍ കേസ് പരിഗണിച്ച് ഭരണഘടന ബഞ്ചാണ് സംശയം ഉന്നയിച്ചത്.ആധാര്‍ പൗരന്‍മാരുടെ സ്വകാര്യയെ കൊല്ലുമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന് അഭിഭാഷകന്‍ ശ്യം ദിവാന്‍ കുറ്റപ്പെടുത്തി. കേസില്‍ നാളെയും ഭരണഘടനാ ബഞ്ചില്‍ വാദം തുടരും.

സ്വകാര്യതയുടെ ലംഘനമാണോ ആധാര്‍ എന്ന് ഭരണഘടന ബഞ്ച് പരിശോധിക്കും. ആധാരിനെതിരെ ഹര്‍ജി നല്‍കിയവരുടെ വാദം ആദ്യ ദിവസമായ ഇന്ന് സുപ്രീംകോടതിയില്‍ നടന്നു. പൗരന്‍മാര്‍ക്ക് ഭരണഘടന നല്‍കിയിരിക്കുന്ന സ്വകാര്യതയെ കൊല്ലുന്നതാണ് ആധാര്‍ എന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന് അഭിഭാഷകന്‍ ശ്യാം ദിവാന്‍ കുറ്റപ്പെടുത്തി.

തിരിച്ചറിയലിന് വേണ്ടി മാത്രമാണോ ആധാര്‍ ഉപയോഗപ്പെടുത്തുന്നതെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു .മറ്റേതെങ്കിലും ആവശ്യത്തിന് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുമോയെന്ന് ചോദിച്ച കോടതി ആധാര്‍ സുരക്ഷിതമാണെയന്ന് വ്യക്തമാക്കാനും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ആധാര്‍ മണിബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മണി ബില്ലാണെങ്കില്‍ കോടതിയ്ക്ക് ഇടെപടാനാകില്ലെന്ന് ജസ്റ്റിസുമാര്‍ പറഞ്ഞത് ഹര്‍ജിക്കാര്‍ എതിര്‍ത്തു.

പാര്‍ലമെന്റിനുള്ളില്‍ ബില്ലുകള്‍ എങ്ങനെ അവതരിപ്പിക്കണത് സീപക്കറുടെ അവകാശമാണെങ്കിലും നിയമവശം കോടതി പരിശോധിക്കുക തന്നെ വേണമെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. കേസില്‍ നാളെയും ഭരണഘടന ബഞ്ച് വാദം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News