ജുഡീഷ്യല്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തീവ്രശ്രമം; പരസ്യപ്രതികരണം നടത്തിയ ജസ്റ്റിസുമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തി

സുപ്രീംകോടതി പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട് ചര്‍ച്ചകള്‍ തുടരുന്നു. അവധിയിലായ ജസ്റ്റിസ് ചെലമേശ്വര്‍ ഒഴികെ വാര്‍ത്താസമ്മേളനം നടത്തിയ മൂന്ന് ജസ്റ്റിസുമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടിക്കാഴ്ച്ച നടത്തി.

ചീഫ് ജസ്റ്റിസിനെ കണ്ടതിന് ശേഷം രജ്ഞന്‍ ഗോഗോയി വസതിയിലെത്തി ചെലമേശ്വറിനെ കണ്ടു.അതേ സമയം ചീഫ് ജസ്റ്റിസ് ആരോപണവിധേയനായ മെഡിക്കല്‍ കോഴ കേസില്‍ ഇടനിലക്കാരനുമായി സംസാരിച്ചെന്ന് ആരോപിക്കപ്പെട്ട ഒറീസ മുന്‍ ജഡ്ജി ഐ.എം.ഖുദൂസി സമര്‍പ്പിച്ച് ഹര്‍ജിയില്‍ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചു.

പനി കാരണം വിശ്രമത്തിലാണ് ജസ്റ്റിസ് ചെലമേശ്വര്‍.ഇദേഹമടക്കം നാലു ജസ്റ്റിസുമാരെ ചര്‍ച്ചയ്ക്കായി ചീഫ് ജസ്റ്റിസ് ക്ഷണിച്ചിരുന്നു.ചെലമേശ്വര്‍ എത്തിയില്ലെങ്കിലും വാര്‍ത്താസമ്മേളനം നടത്തിയ ജസ്റ്റിസുമാരായ രജ്ഞന്‍ ഗോഗോയി,മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ഉച്ചഭക്ഷണസമയത്ത് ചീഫ് ജസ്റ്റിസിനെ കണ്ടു.

പ്രശ്‌ന പരിഹാര വിഷയങ്ങള്‍ ചര്‍ച്ചയായി.വൈകുന്നേരം കോടതി പിരിഞ്ഞതിന് ശേഷം ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി ജസ്റ്റിസ് ചെലമേശ്വറിനെ വസതിയിലെത്തി സന്ദര്‍ശിച്ചു. ചീഫ് ജസ്റ്റിസുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദേഹം ചെലമേശ്വറിനെ ധരിപ്പിച്ചു.കൂടിക്കാഴ്ച്ച അരമണിക്കൂറോളം നീണ്ടു.

അതേ സമയം ജഡ്ജി ലോയയുടെ ദുരൂഹമരണം സംബന്ധിച്ച് ഹര്‍ജി ഉചിതമായ ബഞ്ചിലേയ്ക്ക് മാറ്റണമെന്ന് ഉത്തരവ് പുറപ്പെടുവിച്ച് കേസില്‍ നിന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും ശാന്തനഗൗഡറും പിന്‍മാറിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമായാണന്ന് സൂചന.

മുതിര്‍ന്ന് ജസ്റ്റിസുമാരുടെ ബഞ്ചിലേയ്ക്ക് കേസ് മാറ്റുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും.ചീഫ് ജസ്റ്റിസ് ദീപക്മിശ്ര ആരോപണവിധേയനായ മെഡിക്കല്‍ കോഴ കേസില്‍ ഇടനിലക്കാരനുമായി ഫോണ്‍ സംഭാഷണം നടത്തിയ ജഡ്ജി ഐ.എം.ഖുദൂസി ദില്ലി ഹൈക്കോടതിയില്‍ സിബിഐക്കെതിരെ ഹര്‍ജി നല്‍കി.

ഖുദൂസി ഇടനിലക്കാരനുമായി നടത്തിയ സംഭാഷണ രേഖകള്‍ ഇന്നലെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ദില്ലിയില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്ത് വിട്ടിരുന്നു. പുറത്ത് വിട്ട രേഖകള്‍ പറയുന്നത് പോലെ സിബിഐ ഫോണ്‍ സംഭാഷണം ചോര്‍ത്തിയിട്ടുണ്ടോ, ചോര്‍ത്തിയ വിവരങ്ങള്‍ എങ്ങനെ പുറത്ത് വന്നു എന്നും ഹര്‍ജിയില്‍ ജഡ്ജി ചോദിക്കുന്നു.

ഇത് അന്വേഷിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.കേസ് 22ന് വീണ്ടും പരിഗണിക്കും.അതിന് മുമ്പ് സിബിഐ മറുപടി നല്‍കണമെന്നും ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News