യുദ്ധകൊതിയനെന്ന് വിളിച്ചവര്‍ക്ക് കിം ജോങ് ഉന്നിന്‍റെ മറുപടി; ശീതകാല ഒളിംപിക്സില്‍ ഐക്യകൊറിയയുടെ പതാക പാറും; ഐസ് ഹോക്കിയില്‍ ഒറ്റ ടീം മാത്രം

സോൾ∙ യുദ്ധകൊതിയനെന്നും ക്രൂരനായ ഏകാധിപതിയെന്നും വിളിച്ചധിക്ഷേപിച്ച ലോകരാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ മറുപടി.

ഐക്യ കൊറിയന്‍ സന്ദേശം ലോകത്തിന് സമ്മാനിച്ചുകൊണ്ട് കിം ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഒളിംപിക്സിൽ ‘ഐക്യ കൊറിയ’യുടെ കൊടിക്കു കീഴിലാകും ഇരു കൊറിയകളും അണിനിരക്കുക.

ഉത്തര, ദക്ഷിണ കൊറിയകൾ ഒറ്റ കൊടിക്കീഴിൽ ഒളിംപിക്സിൽ മാർച്ച് ചെയ്യുന്നത് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് വലിയ മുന്നേറ്റമാകും. വനിതകളുടെ ഐസ് ഹോക്കിയിൽ സംയുക്ത ടീമിനെ ഇറക്കാനും ട്രൂസ് ഗ്രാമത്തിലെ പൻമുൻജമിൽ നടന്ന ചർച്ചകളിൽ തീരുമാനമായി.

രണ്ടു വർഷമായി പരസ്പരം ബന്ധമില്ലാതിരുന്ന കൊറിയകളാണ് അസാധാരണ സഹകരണത്തിന് തയാറായത്. പ്യൂങ്ചോങ്ങിൽ ഫെബ്രുവരി 9 മുതൽ 27 വരെയാണ് ഒളിംപിക്സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News