
കോഴിക്കോട്:മുന്നണി മാറ്റത്തെ അനുകൂലിച്ച് ജെ ഡി യു കോഴിക്കോട് ജില്ലാ കമ്മിറ്റി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ തല്‍സ്ഥിതി തുടരാനും തീരുമാനം. യു ഡി എഫ് വിടാനുളള തീരുമാനത്തെ തുടക്കം മുതല്‍ എതിര്‍ത്ത കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിലപാട് മുമ്പ് വലിയ ചര്‍ച്ച ആയിരുന്നു.
കോഴിക്കോട്ടെ ജെ ഡി യു വില്‍ പ്രശന്ങ്ങളില്ലാതെ മുന്നോട്ട് പോകാനുളള തീരുമാനമാണ് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉണ്ടായത്.
മുന്നണി മാറ്റമെന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. യു ഡി എഫ് വിടാനുളള ജെ ഡി യു തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എതിര്‍പ്പുകളും വിയോജിപ്പുകളും ഉയര്‍ന്നു വന്നതായി ജില്ലാ പ്രസിഡനന്റ് മനയത്ത് ചന്ദ്രന്‍ പറഞ്ഞു.
എല്‍ ഡി എഫില്‍ ഘടകകക്ഷിയാവാത്ത സാഹചര്യത്തില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ തല്‍സ്ഥിതി തുടരും. 67 ജനപ്രതിനിധികളാണ് ജെ ഡി യു വിന് കോഴിക്കോട് ജില്ലയിലുളളത്.
ഇതോടെ പുതുതായി രൂപീകരിച്ച പയ്യോളി നഗരസഭയിലും ഏറാമല, അഴിയൂര്‍, ചോറോട്, ചേമഞ്ചേരി് പഞ്ചായത്തിലും തോടന്നൂര്‍, കുന്ദമംഗലം ബ്ലോക്കിലും തല്‍ക്കാലം ഭരണ മാറ്റം ഉണ്ടാകില്ല. ശരത് യാദവ് നേതൃത്വം നല്‍കുന്ന പാര്‍ട്ടി നിലവില്‍ വരുന്നതോടെ ജെ ഡി യു അതിന്റെ സംസ്ഥാന ഘടകമായി പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here