നാട്ടില്‍ കാലുകുത്തിയാല്‍ വെട്ടിക്കൊല്ലുമെന്ന് സഹോദരന്റെ ഭീഷണി; ട്രാന്‍സ്‌ജെന്റര്‍ക്ക് കുടുംബത്തില്‍ നിന്നും രക്ഷയില്ല

ഇനി നാട്ടില്‍ കാല് കുത്തിയാല്‍ വെട്ടിക്കൊല്ലുമെന്ന് ട്രാന്‍സ്‌ജെന്റര്‍ക്ക് സ്വന്തം സഹോദരന്റേയും സുഹൃത്തുക്കളുടേയും ഭീഷണി.
കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്റര്‍ റേഡിയോ ജോക്കി അനന്യക്കാണ് സഹോദരനില്‍ നിന്ന് വധ ഭീഷണിയും ഭ്രഷ്ടും നേരിട്ടത്.കൊല്ലം പെരുമണ്‍ സ്വദേശിനിയാണ് അനന്യ സഹോദരന് വിവാഹാശംസകള്‍ അയച്ചതിന് പിന്നാലെയാണ് അനന്യയെത്തേടി വധഭീഷണി എത്തിയിരിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി സ്വീകരിച്ച കാലംതൊട്ട് കുടുംബത്തില്‍ നിന്നും, പ്രത്യേകിച്ച് സഹോദരനും സഹോദരന്റെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് നിരന്തര വധഭീഷണിയും അശ്ലീല വാക്കുകളും തനിക്കെതിരെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതായും അനന്യ പരാതിപ്പെടുന്നു

2011ല്‍ വീട് വിട്ടിറങ്ങുകയും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും തന്നോടുള്ള വിയോജിപ്പും പ്രതിഷേധവും കാലമേറായിട്ടും വീട്ടുകാര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് അനന്യ പറയുന്നു. തന്നെ മാത്രമല്ല തന്റെ അമ്മയേയും വെട്ടികൊന്ന് റയില്‍വേ ട്രാക്കിലെറുയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അനന്യ വെളിപ്പെടുത്തി.

റേഡിയോ ജോക്കി എന്നതിനൊപ്പം സ്റ്റേജ് ഷോകളും പ്രോഗ്രാമുകളും ചെയ്യുന്ന പ്രൊഫെഷണല്‍ അവതാരികയായും, പ്രശസ്ത സെലിബ്രിറ്റി മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ് രെഞ്ജു രെഞ്ജിമാരിനൊപ്പം അസിസ്റ്റന്റ് മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റായും അനന്യ പ്രവര്‍ത്തിക്കുന്നു. 2017ല്‍ നടന്ന ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ സൗന്ദര്യ മത്സരമായ ‘ദ്വയ’യിലെ അവസാന പതിനഞ്ചു മത്സരാര്‍ത്ഥികളില്‍ ഒരാളാവുകയും ബെസ്റ്റ് പബ്ലിക് ബിഹേവിയറിനുള്ള അവാര്‍ഡും അനന്യ സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here