തിരുവനന്തപുരത്തേതിന് സമാനമായ ഹൈടെക് എ.ടി.എം കവര്‍ച്ച കോഴിക്കോട്ടും; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

കഴിഞ്ഞ വര്‍ഷം തലസ്ഥാനത്തുണ്ടായതിന് സമാനമായ ഹൈടെക് കവര്‍ച്ച കോഴിക്കോട്ടും . പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ വെള്ളിമാട്കുന്നിലെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച മൂന്ന് കാര്‍ഡ് ഉടമകളുടെ നാല് എ ടി എം കാര്‍ഡുകളില്‍ നിന്നായി കോയമ്പത്തൂരിലെ എസ്.ബി.ഐ. യുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടു .

പണം നഷ്ടപ്പെട്ടവര്‍ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി . പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് .എ.ടി.എം. കൗണ്ടറിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു . ഇതില്‍ നിന്നും പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലിസ് പരിശോധിച്ച് വരികയാണ് .
30200 രൂപയാണ് നഷ്ടപ്പെട്ടതെങ്കിലും മോഷണത്തിന്റെ സ്വഭാവം കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു .

ഇവിടെ നിന്ന് പണമെടുത്തവരുടെ നാല് കാര്‍ഡുകളിലെയും വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം വ്യാജ കാര്‍ഡ് നിര്‍മ്മിച്ച് അതില്‍ യഥാര്‍ത്ഥ കാര്‍ഡിലെ വിവരങ്ങള്‍ അപ് ലോഡ് ചെയ്ത ശേഷം പണം പിന്‍വലിക്കുകയായിരുന്നു എന്നാണ് പൊലിസ് നിഗമനം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here