ഇങ്ങ് കരയില്‍ മാത്രമല്ല; അങ്ങ് വെള്ളത്തിലും ഉണ്ട് കിലോമീറ്റര്‍ നീളത്തില്‍ ഒരു ഗുഹ

മായന്‍ സംസ്‌ക്കാരത്തിന്റെ ബാക്കി പത്രമായി മെക്‌സിക്കോയില്‍ നിന്ന് വെള്ളത്തിനടിയില്‍ ഗുഹ കണ്ടെത്തി.വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഗുഹയാണ് ഇതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അന്ത്രോപോലോജി ആന്‍ഡ് ഹിസ്റ്ററി മെക്‌സിക്കോയുടെ നേതൃത്വത്തില്‍ ഗ്രേറ്റ് മായന്‍ അക്വിഫെര്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പര്യവേഷണത്തിലാണ് 216 മൈല്‍ നീളമുള്ള ഗുഹ കണ്ടെത്തിയത്.10 മാസത്തെ പര്യവേഷണത്തിലൊടുവിലാണ് ജനുവരി 10ന് ഗുഹ കണ്ടെത്തിയത്.

വെള്ളത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ പുരാവസ്തുവായും ഇനി ഈ ഗുഹ മാറും.മായന്‍ സംസ്‌കാരവുമായ് ബന്ധിപ്പിക്കാന്‍ സാധിക്കുന്ന 100ഓളം പുരാവസ്തുക്കള്‍ ഗുഹയില്‍ നിന്ന് ലഭിച്ചതായാണ് സൂചന.


മായന്‍ സംസ്‌ക്കാരം എങ്ങനെ വികസിച്ചു, അവരുടെ പാര്‍പ്പിട സംവിധാനം എങ്ങനെ ആയിരുന്നു, അവര്‍ പിന്തുടര്‍ന്ന ജീവിത രീതി എന്തൊക്കെയാണ് എന്നിവയൊക്കെ മനസിലാക്കാന്‍ ഈ കണ്ടുപിടിത്തം.

സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത് മെക്‌സിക്കോയില്‍ തന്നെയാണ് ഏറ്റവും നീളം കൂടിയ ഭൂഗര്‍ഭ നദിയും സ്ഥിതി ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News