14 കാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം; വെളിപ്പെടുത്തലുകളുമായി പിതാവ് ജിത്തുവിനെ കൊലപ്പെടുത്താന്‍ അമ്മ അയല്‍വക്കത്തെ വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങുന്നത് കണ്ടതായി അയല്‍വക്കക്കാരുടെ മൊഴി.

കൃത്യം നടത്തിയത് വൈകിട്ട് ആറുമണിക്ക് ശേഷം.ശരീരം വീടിന് പുറകു വശത്തിട്ട് കത്തിച്ചു. കത്തിച്ചശേഷം അരമതിലിന് മുകളിലൂടെ വലിച്ചിഴച്ച് കൊണ്ടു പോയി.

അതിനിടെ ജയക്ക് മാനസിക രോഗമെന്ന് മരിച്ച കുട്ടിയുടെ പിതാവ് ജോബ്. കുട്ടി ഇക്കാര്യം അമ്മയോട് വളരെ ക്രൂരമായി പറയാറുണ്ടായിരുന്നെന്നും നിങ്ങള്‍ക്ക് മാനസിക രോഗമാണന്ന് പറഞ്ഞു ആക്ഷേപിക്കാറുണ്ടായിരുന്നെന്നും പിതാവിന്റെ വെളിപ്പെടുത്തല്‍. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കസ്റ്റഡിയിലുള്ള അമ്മ ജയ മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 15 ാം തീയതി മുതലാണ് ജിത്തുവിനെ കാണാനില്ലെന്നു കാട്ടി രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത് സ്‌കെയില്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പോയതിന് ശേഷം ജിത്തു വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്.

എന്നാല്‍ ജയയുടെ മൊഴിയിലുണ്ടായ വൈരുദ്ധ്യമാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം കിടക്കുന്ന പറമ്പിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.