കോഹ്‌ലിക്ക് സ്വപ്‌നനേട്ടം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് സ്വപ്ന നേട്ടം. ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം കോഹ്ലിക്ക് സ്വന്തമായി.

ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് എന്നിവരെ പിന്തള്ളിയാണ് ഇന്ത്യന്‍ നായകന്‍ സ്വപ്നനേട്ടം സ്വന്തമാക്കിയത്.

രണ്ടാം തവണയാണ് വിരാട് ഏകദിന ക്രിക്കറ്റിലെ മികച്ച താരമാവുന്നത്. 2012ലാണ് ആദ്യമായി പുരസ്കാരം സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ രവിചന്ദ്ര അശ്വിനായിരുന്നു ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍.

ടെസ്റ്റ് ക്രിക്കറ്റര്‍ പുരസ്കാരം സ്റ്റീവ് സ്മിത്ത് സ്വന്തമാക്കി. ക‍ഴിഞ്ഞ വര്‍ഷത്തെ മികച്ച ഏകദിനതാരമായും മികച്ച ക്യാപ്റ്റനായും കോഹ്ലി തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍ സ്പിന്നര്‍ യസ്‌വേന്ദ്ര ചാഹലാണ് ട്വന്റി-20യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ 25 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത പ്രകടനമാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News