രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്; മൂന്ന് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മണിക് സര്‍ക്കാരിന്‍റെ ത്രിപുര ശ്രദ്ധാകേന്ദ്രം

ദില്ലി; തൃപുര, മേഖാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലും പെരുമാറ്റചട്ടം നിലവില്‍ വന്നു.

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 18 ന് നടക്കും. മേഖാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27 ന് നടക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

മൂന്ന് സംസ്ഥാനങ്ങളിലും മാര്‍ച്ച് മൂന്നിന് വോട്ടെണ്ണല്‍ നടക്കും. ത്രിപുരയില്‍ മണിക് സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം അധികാരം തുടരുമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍.

60 നിയമസഭാ സീറ്റുകള്‍ വീതമുള്ള ത്രിപുര,മേഘാലയ,നാഗാലാന്റ് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് തിയതികളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദില്ലിയില്‍ പ്രഖ്യാപിച്ചത്.

പതിറ്റാണ്ടുകളായി സിപിഐഎം ഭരണത്തിനുള്ള ത്രിപുരയില്‍ അടുത്ത മാസം 18ന് തിരഞ്ഞെടുപ്പ്. ഈ മാസം 31 ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി പൂര്‍ത്തിയാകും.

ത്രിപുര തിരഞ്ഞെടുപ്പ് കഴിഞ്ഞ് 9ന് ദിവസത്തിന് ശേഷം സമീപ സംസ്ഥാനങ്ങളായ മേഘാലയ,നാഗാലാന്റ് സംസ്ഥാനങ്ങള്‍ പോളിങ്ങ് ബൂത്തിലെത്തും.

മാര്‍ച്ച് 3ന് മൂന്ന് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണി ഫലം ഒരുമിച്ച് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണ്‍ എ.കെ.ജ്യോതി അറിയിച്ചു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ നോട്ടമിടുന്ന ബിജെപിയ്ക്ക് മൂന്ന് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് നിര്‍ണ്ണായകം.

തുടര്‍ച്ചയായി ആറാം തവണയും സിപിഐഎം ഭരണം ലക്ഷ്യമിടുന്ന ത്രിപുരയില്‍ അട്ടിമറി വിജയം നേടാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷത്തുള്ള ബിജെപിയും ത്രിണമൂല്‍ കോണ്‍ഗ്രസും നേരത്തെആരംഭിച്ച് കഴിഞ്ഞു.

ത്രിപുരയിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാല്‍ കേന്ദ്ര ആഭ്യന്തരമന്തി രാജ്‌നാഥ് സിങ്ങ് നടത്തിയ രാഷ്ട്രിയ യോഗത്തില്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എത്തിയത് ഏറെ വിവാദമായിരുന്നു.

മേഘാലയില്‍ 9 തവണയായി ഭരണത്തിലുള്ള മുഗള്‍ സാഗ്മ കോണ്‍ഗ്രസ് സര്‍ക്കാരിന് തലവേദനയാകുന്നത് ആഭ്യന്തര തര്‍ക്കങ്ങളാണ്.

നാഗാലാന്റില്‍ ഭരണത്തിലുള്ള നാഗാലാന്റ് പീപ്പിള്‍ ഫ്രണ്ടിനും ഇത്തവണത്തെ തിരഞ്ഞെടുപ്പ് കടുപ്പമേറിയതാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News