ജസ്റ്റിസ് ചെലമേശ്വറും ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച്ച നടത്തി; ജസ്റ്റിസുമാരുടെ തര്‍ക്കം റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കണമെന്ന ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചില്ല

തര്‍ക്കപരിഹാര ചര്‍ച്ചകള്‍ സുപ്രീംകോടതിയില്‍ പുരോഗമിക്കുന്നു. ജസ്റ്റിസ് ചെലമേശ്വറും ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച്ച നടത്തി. ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി, മദന്‍ ബി ലോക്കൂര്‍,കുര്യന്‍ ജോസഫും എന്നിവരുമായും ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തി. നാലു പേരും തര്‍ക്കപരിഹാര നിര്‍ദേശങ്ങള്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചു.

അതേ സമയം ജസ്റ്റിസുമാര്‍ തമ്മിലുള്ള തര്‍ക്കം മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കണമെന്ന് ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചില്ല.
പനി കാരണം അവധിയിലായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ തിരികെ സുപ്രീംകോടതിയില്‍ എത്തിയ ശേഷം തര്‍ക്കവിഷയങ്ങളില്‍ ചീഫ് ജസ്റ്റിസുമായുള്ള ചര്‍ച്ച പുനരാരംഭിച്ചു.

രാവിലെ 10.15ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ജസ്റ്റിസുമാരായ ചെലമേശ്വര്‍,രജ്ഞന്‍ ഗോഗോയി,മന്ദര്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ കണ്ടു. തര്‍ക്ക വിഷയങ്ങളില്‍ പരിഹാരനിര്‍ദേശങ്ങള്‍ നാലു പേരും ചീഫ് ജസ്റ്റിസിനെ അറിയിച്ചു. പതിനഞ്ചോളം മിനിറ്റ് കൂടിക്കാഴ്ച്ച നീണ്ടും.മറ്റ് ജസ്റ്റിസുമാര്‍ ആരും ചര്‍ച്ചയില്‍ പങ്കെടുത്തില്ല.

വലിയ വിഷയങ്ങളില്‍ പരിഹാരം കണ്ടെത്താനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ അറിയിച്ചു. ഇന്നലെ ചെലമേശ്വര്‍ ഒഴികെ മറ്റ് ജസ്റ്റിസുമാരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കണ്ടിരുന്നു.അതേ സമയം ജസ്റ്റിസുമാര്‍ തമ്മിലുള്ള തര്‍ക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സ്വീകരിക്കാന്‍ സുപ്രീംകോടതി രജിസ്ട്രാര്‍ തയ്യാറായില്ല.
പിന്നീട് അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ വിഷയം അവതരിപ്പിച്ചെങ്കിലും വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസും തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here