എറണാകുളത്ത് പി രാജീവ് ജില്ലാ സെക്രട്ടറിയായി തുടരും; ജില്ലാകമ്മിറ്റിയില്‍ 9 പുതുമുഖങ്ങള്‍; 4 വനിതകള്‍

സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജീവിനെ വീണ്ടും തെരഞ്ഞെടുത്തു. 45 അംഗ ജില്ലാ കമ്മിറ്റിയില്‍ 9 പേര്‍ പുതുമുഖങ്ങളാണ്. നാല് പേര്‍ വനിതകള്‍.

ജില്ലാ കമ്മറ്റിയംഗങ്ങള്‍ : പി രാജീവ്, സി എന്‍ മോഹനന്‍ , ടി കെ മോഹനന്‍, കെ ജെ ജേക്കബ്, എം പി പത്രോസ്, പി എം ഇസ്മയില്‍, സി കെ മണിശങ്കര്‍, പി ആര്‍ മുരളീധരന്‍ ,ജോണ്‍ ഫെര്‍ണാണ്ടസ്, എം സി സുരേന്ദ്രന്‍, എന്‍ സി മോഹനന്‍ , കെ എന്‍ ഉണ്ണികൃഷ്ണന്‍, പി എന്‍ സീനുലാല്‍, എം അനില്‍കുമാര്‍, ടി കെ വത്സന്‍ , സി എന്‍ സുന്ദരന്‍ , സി കെ പരീത്, കെ എന്‍ ഗോപിനാഥ്, വി എ സക്കീര്‍ഹുസൈന്‍ , വി എം ശശി, പി എസ് ഷൈല, എം ബി സ്യമന്തഭദ്രന്‍, പി കെ സോമന്‍ , വി പി ശശീന്ദ്രന്‍ , കെ തുളസി, പി ജെ വര്‍ഗീസ്, പി എന്‍ ബാലകൃഷ്ണന്‍ , സി ബി ദേവദര്‍ശനന്‍ , എം കെ ശിവരാജന്‍ , കെ വി ഏലിയാസ്, വി സലീം, ആര്‍ അനില്‍കുമാര്‍, ടി സി ഷിബു, ടി ആര്‍ ബോസ്, ഗോപി കോട്ടമുറിക്കല്‍, കെ എ ചാക്കോച്ചന്‍, എസ് സതീഷ്, പുഷ്‌പാ ദാസ്, എം ബി ചന്ദ്രശേഖരന്‍, ടി വി അനിത, ഇ പി സെബാസ്റ്റ്യന്‍, ഷാജു ജേക്കബ്, കെ കെ ഷിബു, കെ എം റിയാദ്, കെ എസ് അരുണ്‍കുമാര്‍.

ജില്ലാസമ്മേളനം വന്‍ റാലിയോടെ വൈകുന്നേരം സമാപിക്കും. ജില്ലയിലെ 20 ഏരിയകളില്‍നിന്ന് ഒരുലക്ഷത്തിലേറെ പേര്‍ റാലിയില്‍ അണിനിരക്കും. സമാപനസമ്മേളനം ഫിഡല്‍ കാസ്ട്രോ നഗറില്‍ (മറൈന്‍ ഡ്രൈവ്) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

രാജേന്ദ്ര മൈതാനം, ഗോശ്രീ ചാത്യാത്ത് ജങ്‌ഷന്‍ എന്നിവിടങ്ങളില്‍നിന്ന് റാലി ആരംഭിക്കും. പുതിയ ജില്ലാകമ്മിറ്റി അംഗങ്ങളും നേതാക്കളും രാരാജേന്ദ്രമൈതാനിയില്‍നിന്നുള്ള റാലിയില്‍ അണിനിരക്കും. ഗതാഗതക്കുരുക്ക് പരമാവധി ഒഴിവാക്കിയാകും റാലി. ഗതാഗതതടസ്സം ഒഴിവാക്കാന്‍ ചുവപ്പുസേനാ പരേഡ് നേരത്തെതന്നെ മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News