കണ്ണൂര്‍: പെണ്‍കുട്ടികള്‍ക്ക് ശൗചാലയം നിഷേധിച്ച മട്ടന്നൂര്‍ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. എ എസ് ഐ കെഎം മനോജ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
കലോത്സവം കഴിഞ്ഞ് മടങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് ശുചിമുറി നല്‍കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്റെ മകന്‍ ആശിഷ് പി രാജും സുഹൃത്തുക്കളും മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ശുചിമുറി സൗകര്യം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ജനറല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എ എസ് ഐ മനോജ് ആശിഷിനോടും സുഹൃത്തുക്കളോടും മോശമായി പെരുമാറുകയും പെണ്‍കുട്ടികള്‍ക്ക് ശൗചാലയം നിഷേധിക്കുകയും ചെയ്തു. സംഭവത്തില്‍ ആശിഷ് രാജ് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയ പരാതിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
എ എസ് ഐ മനോജ് ആശിഷിനോട് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പീപ്പീള്‍ പുറത്തുവിട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here