കമലസുരയ്യുടെ ജീവിതത്തെ അടിസ്ഥാനമാക്കി മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമി. സിനിമയില്‍ തന്റെ കഥാപാത്രത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ടോവിനോ.
ചിത്രത്തില്‍ ശ്രീകൃഷ്ണനായാണ് ടോവിനോ എത്തുന്നത്. ഫാന്റസി രൂപത്തില്‍ എത്തുന്ന ഏക കഥാപാത്രവും ടൊവിനോയുടേതാണ്.
ഒരു വാരികക്ക് നര്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആമിയുടെ ഭാഗമാകുന്നതിന് മുന്നെതന്നെ കമലയുടെ പുസ്തകങ്ങള്‍ വായിച്ച് തന്റെ കഥാപാത്രത്തെക്കുറിച്ച് അറിയാമായിരുന്നു.
കിരീടവും ഓടക്കുഴലും മയില്‍പ്പീലിയും ഒക്കെയുള്ള ടിപ്പിക്കല്‍ കൃഷ്ണവേഷമല്ല തന്റേത്. മാധവിക്കുട്ടി ഭാവനയില്‍ കണ്ടിട്ടുള്ള കാമുക ഭാവമുള്ള ഒരാളാണ്.. ശ്രീകൃഷ്ണണന്‍ അവരുടെ ആദ്യത്തെയും അവസാനത്തെയും കാമുകനാണ്.
ബാക്കിയുള്ളവരേക്കാള്‍ മാധവിക്കുട്ടിക്ക് പ്രണയം തോന്നിയിട്ടുള്ളതും ശ്രീകൃഷ്ണനോടാണ് എന്നും ടോവിനോ പറയുന്നു. മാധവിക്കുട്ടി തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നത് ശ്രീകൃഷ്ണനുമായിട്ടാണ്. ജീവിത്തിലും എഴുത്തിലും എല്ലാം ശ്രീകൃഷ്ണനുണ്ട്.
സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന സാന്നിദ്ധ്യമാണ് തന്റേതെന്നും ടോവിനോ പറയുന്നു. ചിത്രം ഫെബ്രുവരി 8ന് തീയറ്ററുകളില്‍ എത്തും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here