ഹോര്‍ട്ടികോര്‍പ്പിലെ തീവെട്ടിക്കൊള്ള; മൂന്ന് മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു

കൃഷി വകുപ്പിന് കീഴിലെ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിയുടെ ശുപാര്‍ശ.

കോടി കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി കൃഷി വകുപ്പിന്റെ സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് മന്ത്രി ഉത്തരവ് ഇട്ടത് .
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ മുന്‍ മാനേജിംഗ് ഡയറക്ടറായ ഡോ.പ്രതാപന്‍ , കൃഷി ഓഫീസര്‍ അജയ് ചന്ദ്രന്‍ , റീജ്യണല്‍ മാനേജരായിരുന്ന പി ബാലചന്ദ്രന്‍ എന്നീവര്‍ക്കതിരായിട്ടാണ് വിജിലന്‍സ് അന്വേഷണത്തിന് മന്ത്രി വിഎസ് സുനില്‍കുമാര്‍ ഉത്തരവ് ഇട്ടത് . ആഭ്യന്തര പരിശോധനാവിഭാഗത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് മന്ത്രി ഉത്തരവ് ഇട്ടത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കോടി കണക്കിന് രൂപയുടെ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നതാണ് മുന്‍ഡയറക്ടറായ പ്രതാപനെതി സ്‌പെഷ്യല്‍ വിജിലന്‍സ് സെല്ലിന്റെ കണ്ടെത്തല്‍ .കരാറില്ലാതെ ഗ്രീന്‍ മെഡോസ് എന്ന സ്ഥാപനത്തിന് വന്‍തുകകള്‍ നല്‍കിയത് വഴി സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായി.

സര്‍ക്കാര്‍ ഇതര ഏജന്‍സിയായ സംഘമൈത്രിക്ക് ഗവേണിംഗ് ബോഡിയുടെ തീരുമാനം ഇല്ലാതെ കോടി കണക്കിന് രൂപയുടെ പദ്ധതികള്‍ അനുവദിച്ചു. ഇതിന് കൃഷി ഓഫീസറായ അജയ് ചന്ദ്രന്‍ കൂട്ടു നിന്നു, സംഘമൈത്രി ചെയര്‍മാന്‍ ബാലചന്ദ്രന്‍ നായരുടെ 2010 മുതലുളള സാബത്തിക ഇടപാടുകള്‍ വിജിലന്‍സ് പരിശോധിക്കണമെന്ന് ആഭ്യന്തര വിജിലന്‍സ് വിഭാഗം ശുപാര്‍ശ ചെയ്തു.

പത്ത് രൂപക്ക് കൃഷി വകുപ്പില്‍ ലഭിക്കുമായിരുന്ന നാലര ലക്ഷം വാഴതൈകള്‍ 14 രൂപക്ക് ഗ്രീന്‍മെഡോസ് എന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് എടുത്തത് വഴി ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാതായും, ഇതിന് കൂട്ട് നിന്ന് ഉദ്യോഗസ്ഥരില്‍ നിന്ന് ഈ തുക തിരിച്ച് പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. കര്‍ഷകര്‍ക്ക് നല്‍കേണ്ടി ഇരുന്ന രണ്ട് കോടിയിലേറെ രൂപ ഇവര്‍ തിരിമറി നടത്തിയത് വഴി അനുകൂല്യം യത്ഥാര്‍ത്ഥ കര്‍ഷകരില്‍ എത്താതെ പോയി എന്നും റിപ്പോര്‍ട്ടില്‍ പാരമര്‍ശിക്കുന്നു .

ഹോര്‍ട്ടി എക്‌സ്‌പോ നടത്തുന്നതിനായി ഏല്‍പ്പിച്ച സ്ഥാപനത്തിന്റെയും ഗ്രീന്‍ മെഡോസിന്റെയും ഉടമസ്തര്‍ ഒന്നായിരുന്നു . സ്ഥാപനത്തിനും വകുപ്പിനും നഷ്ടം ഉണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ് തല നടപടിയും, വിജിലന്‍സ് അന്വേഷണവും നടത്തമെന്നാണ് ധനകാര്യപരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News