സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ച് പണി; അനില്‍ കാന്ത് ദക്ഷിണ മേഖലാ ADGP യാവും; വിജയ് സഖാറെ പുതിയ എറണാകുളം റേഞ്ച് ഐജി

ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് സംസ്ഥാന പോലീസ് തലപ്പത്ത് മാറ്റം ഉണ്ടായിരിക്കുന്നത്. LDF ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നത് മുതല്‍ ഭക്ഷിണ മേഖലാ എഡിജിപി യായി പ്രവര്‍ത്തിച്ച് വന്നിരുന്ന B സന്ധ്യയെ ട്രെയിനിംഗ് വിഭാഗം ADGP യായി മാറ്റി നിയമിച്ചു .

ദക്ഷിണ മേഖലാ എഡിജിപിയായി മുതിര്‍ന്ന  IPS ഉദ്യോഗസ്ഥന്‍ അനില്‍ കാന്തിനെ മാറ്റി നിയമിച്ചു. നിലവില്‍ തൃശൂര്‍ പോലീസ് അക്കാഡമിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ADGP പദ്മകുമാറിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി മാറ്റി നിയമിച്ചു.

എറണാകുളം റേഞ്ച് ഐജി പി വിജയനെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഭരണ വിഭാഗം ഐ ജിയായി മാറ്റി നിയമിച്ചു. നീണ്ട കാലത്തെ ഡെപ്യൂട്ടേഷന് ശേഷം സംസ്ഥാനത്ത് തിരിച്ചെത്തിയ വിജയ് സഖാറെയാവും പുതിയ എറണാകുളം റേഞ്ച് ഐജി .

ഇതടക്കം 5 സുപ്രധാനമായ മാറ്റങ്ങള്‍ വരുത്തിയ ഫയലില്‍ ഇന്നലെയാണ് മുഖ്യമന്ത്രി ഒപ്പ് വെച്ചത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News