വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; ജവഹര്‍ലാല്‍ ലോ കോളേജ് വൈസ് പ്രിന്‍സിപ്പലടക്കം നാല് പേര്‍ക്കെതിരെ കേസ്; വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഒറ്റപ്പാലം ജവഹർലാൽ കോളേജിലെ ഒന്നാം വർഷ നിയമ വിദ്യാർത്ഥി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥിയുടെ സസ്പെൻഷൻ കോളേജ് പിൻവലിച്ചു. കോളേജിൽ സമരം നടത്തിയിരുന്ന എസ് എഫ് ഐ പ്രവർത്തകരും മാനേജ്മെൻറും നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്.

ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥിയുടെ മൊഴി  അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തത്.  വൈസ് പ്രിൻസിപ്പൽ കൃഷ്ണമൂർത്തി, ലീഗൽ അഡ്വൈസർ എ.പി. ഉണ്ണികൃഷ്ണൻ, ഓഫീസ് അസിസ്റ്റന്റ് വത്സലകുമാർ, അധ്യാപിക ഷീന എന്നിവർക്കെതിരെയാണ് കേസ്.

ആവശ്യങ്ങൾ അംഗീകരിച്ചതോടെ വിദ്യാർത്ഥിയുടെ സസ്പെൻഷൻ അസനാപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന കോളേജിലെ സമരം എസ് എഫ് ഐ അവസാനിപ്പിച്ചു.

വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോളേജിൽ പ്രശ്ന പരിഹാര സമിതി രൂപീകരിക്കും.
പ്രിൻസിപ്പാൾ അവധി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം  വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും  അധ്യാപകരുടേയും യോഗം വിളിച്ച് ചേർത്ത് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കാനും യോഗത്തിൽ ധാരണയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News