അത്ഭുത സൃഷ്ടികളുടെ നാട്ടില്‍ അങ്ങ് ജപ്പാനില്‍ 375 രൂപയ്ക്ക് ഒരു വാഴപ്പഴം

ഒരൊറ്റ ചെറുപഴത്തിന് 375 രൂപ കൊടുത്ത് വാങ്ങിയതാണെങ്കില്‍ ആരായാലും ചിലപ്പോള്‍ തൊലിയടക്കം തിന്നു പോകും. ഇതാണു ജപ്പാനിലെ സ്ഥിതി.

അവിടെ ആഴ്ചയില്‍ 10 വാഴപ്പഴം വില്‍പനയ്‌ക്കെത്തും. ഒരെണ്ണത്തിനു വില 648 യെന്‍ അതായത് ഇന്ത്യന്‍ വിനിമയ നിരക്കില്‍ 375 രൂപ. 375 രൂപ കൊടുത്തുവാങ്ങാന്‍ മാത്രം എന്താണ് ഇതിന്റെ പ്രത്യേകത എന്നല്ലേ???

ഈ പഴത്തിന്റെ തൊലിയടക്കം കഴിക്കാന്‍ സാധിക്കുന്നു എന്നതാണ് സവിശേഷത. അതീവ രുചികരം എന്ന് ജപ്പാന്‍ ഭാഷയില്‍ അര്‍ത്ഥം വരുന്ന ‘മോണ്‍ഗേ’ എന്നാണ് ഈ വാഴപ്പഴത്തിന്റെ പേര് വാഴപ്പഴത്തിനുള്ളില്‍ വര്‍ഷങ്ങളായി ഒളിച്ചിരുന്ന ഒരു ഡിഎന്‍എയെ ഉത്തേജിപ്പിച്ചാണ് ജാപ്പനീസ് ശാസ്ത്രജ്ഞര്‍ ഈ വാഴപ്പഴം ഉല്‍പാദിപ്പിച്ചത്.

ശീതയുഗം അവസാനിച്ച് പതിയെ മഞ്ഞെല്ലാം ഉരുകിത്തുടങ്ങുന്ന സമയം. ജപ്പാനിലെ ഗവേഷകര്‍ തൊലി കൂടി ഭക്ഷ്യ യോഗ്യമാക്കാനായി എന്തു വാഴക്കന്നിനെ ലാബില്‍ മൈനസ് 60 ഡിഗ്രി സെല്‍ഷ്യസില്‍ വച്ചു തണുപ്പിച്ചു. എന്നിട്ട് നട്ടുപിടിപ്പിച്ചു. പതിയെപ്പതിയെ മഞ്ഞ് ഉരുകിപ്പോകുന്ന അന്തരീക്ഷമ കൃത്രിമമായി സൃഷ്ടിച്ച് വാഴ വളര്‍ത്തി.

അതോടെ വാഴയില്‍ ‘ഉറങ്ങിക്കിടന്നിരുന്ന’ ഡിഎന്‍എ ഉത്തേജിക്കപ്പെട്ടു. അങ്ങനെ തൊലിയും ഭക്ഷ്യ യോഗ്യമായി. സാധാരണ ഒരു വര്‍ഷത്തിലേറെയെടുത്താണ് വാഴ കുലച്ച് പഴമുണ്ടാകുന്നത്. എന്നാല്‍ മോണ്‍ഗേ വെറും നാലു മാസം കൊണ്ട് കുലച്ചു. വാഴപ്പഴത്തില്‍ 19 ഗ്രാം ആണ് പഞ്ചസാരയുടെ അളവെങ്കില്‍ മോണ്‍ഗേയില്‍ അത് 24 ഗ്രാം ഉണ്ട്.

ജപ്പാനിലെ ഡി ആന്‍ഡ് ടി ഫാം എന്ന കമ്പനിയാണ് തൊലിയും തിന്നാവുന്ന പഴത്തിന്റെ ഉല്‍പാദകര്‍. ആഴ്ചയിലൊരിക്കലാണ് 10 പഴങ്ങള്‍ വീതം ഒക്‌ലഹോമയിലെ ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍ വില്‍പനയ്‌ക്കെത്തിക്കുന്നത്. വില കൂടുതലാണെങ്കിലും എന്തിലും വ്യത്യസ്തത ആഗ്രഹിക്കുന്ന ജപ്പാന്‍കാര്‍ക്ക് സംഗതി ഇഷ്ടപ്പെട്ടെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News