പെട്രോള്‍-ഡീസല്‍ വിലവര്‍ധന: സംസ്ഥാനത്ത് 24 ന് വാഹന പണിമുടക്ക്

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 24ന് വാഹനപണിമുടക്ക്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴിലുടമകളും സംയുക്തമായാണ് പണിമുടക്കുന്നത്. സ്വകാര്യബസ്, ഓട്ടോ, ടാക്‌സി, ലോറി തുടങ്ങിയ വാഹനങ്ങള്‍ പങ്കെടുക്കും.

പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയരുമെന്നാണ് സൂചന. പെട്രോളിയം കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതുമൂലമാണ് താങ്ങാനാകാത്ത വിലക്കയറ്റം. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ചെറിയ വര്‍ധനയുണ്ടായതിന്റെ പേരിലാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയത്.

മോട്ടോര്‍ തൊഴിലാളികളും സ്വയംതൊഴില്‍ കണ്ടെത്തിയവര്‍ ഉള്‍പ്പെടെ തൊഴിലുടമകളുമാണ് ഇതുമൂലം നരകയാതന അനുഭവിക്കുന്നത്. വലിയ വിലക്കയറ്റത്തിന് വിലവര്‍ധന ഇടയാക്കും. വില കുറയ്ക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കാനും വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ വേണ്ടെന്ന് വയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

മോട്ടോര്‍ വാഹന നിയമഭേദഗതി ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News