മോജോ യുടി300 ഇനി കുറഞ്ഞ വിലയില്‍; ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി മഹീന്ദ്ര

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി മോജോ യുടി300 ഇനി കുറഞ്ഞ വിലയില്‍.  മഹീന്ദ്രയാണ് എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന നിലയില്‍ മോജോ യുടി300സ്‌പോര്‍ട്‌സ് ബൈക്ക്  അവതരിപ്പിക്കുന്നത്. മഹീന്ദ്രയുടെ പ്രീമിയം സ്‌പോര്‍ട്‌സ് ടൂററാണ് മോജോ.

മോജോയ്ക്ക് ക്ലിക്കാകാന്‍ ഇന്ത്യന്‍ റോഡില്‍ തടസവും ഈ കാരണം തന്നെ.എന്നാല്‍ അതിനു പരിഹാരം കണ്ടെത്തിയിരിക്കയാണ്  മഹീന്ദ്ര.

ഫെബ്രുവരിയില്‍ ആയിരിക്കും ബൈക്കിന്റെ അവതരണം. അപ് സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ക്ക് പകരം ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ ഇടംതേടിയിട്ടുണ്ട്. ഭാരക്കുറവ് എടുത്തു പറയേണ്ട  സവിശേഷതയാണ്.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് കമ്പനി ഓഫര്‍ ചെയ്യുന്നുമുണ്ട്. 300സിസി സിങ്കിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് മോജോക്ക് കരുത്തേകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News