ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കും; ഉത്തരവ് കൈമാറി; അന്വേഷണ നടപടി ആരംഭിക്കുന്നതുവരെ സമരം തുടരുമെന്ന് ശ്രീജിത്ത്

ശ്രിജീവിന്‍റെ മരണം CBI അന്വേഷിക്കും. അന്വേഷണം ഏറ്റെടുക്കുന്നതിലെ സന്നദ്ധത വ്യക്തമാക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. കേന്ദ്ര പ‍ഴ്സനൽ മന്ത്രാലയത്തിന്‍റെ കരട് വിജ്ഞാപനം ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് ലഭിച്ചത്.

ഉത്തരവിന്‍റെ പകർപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ ശ്രീജിത്തിന് കൈമാറി. അതേസമയം CBI അന്വേഷണ നടപടികൾ തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് ശ്രീജിത്ത് വ്യക്തമാക്കി.

ശ്രീജീവിന്‍റെ മരണം സംബന്ധിച്ച് CBI അന്വേഷണം വേണമെന്നാ‍വശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.എന്നാല്‍ അന്ന് കേസന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കുകയില്ലെന്നാണ് CBI വ്യക്തമാക്കിയത്.

ശ്രീജീവിന്‍റെ മരണത്തില്‍ CBI അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യവുമായി ശ്രീജീവിന്‍റെ സഹോദരന്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ അനിശ്ചിതകാല സമരവുമായി എത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

സംഭവത്തില്‍ CBI അന്വേഷണം നടത്തണമെന്ന് കാട്ടി മുഖ്യമന്ത്രി കേന്ദ്ര പേ‍ഴ്സണല്‍ മന്ത്രാലയത്തിന് കത്തും നല്‍കി.വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളും വിഷയം കോടതിയില്‍ എത്തിയതും കണക്കിലെടുത്ത് ഒടുവില്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് CBI സന്നദ്ധ പ്രകടിപ്പിച്ചു.

തുടര്‍ന്ന് CBI അന്വേഷണം ഏറ്റെടുക്കുമെന്ന് കാട്ടിയുള്ള കരട് വിജ്ഞാപനം കേന്ദ്ര പേ‍ഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കൈമാറുകയായിരുന്നു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ ആണ് വിജ്ഞാപനത്തിന്‍റെ പകര്‍പ്പ് സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് കൈമാറിയത്.

അതേസമയം CBI ,അന്വേഷണം ആരംഭിച്ചാലെ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന നിലപാടിലാണ് ശ്രീജിത്ത്.

അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയാല്‍ മാത്രം ,കേസന്വേഷണത്തിന്‍റെ ചുമതല, അന്വേഷണ സംഘത്തിന്‍റെ ഘടന,ഉദ്ദ്യോഗസ്ഥര്‍ എന്നാണ് അന്വേഷണം ഏറ്റെടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകും.

കൂടാതെ കേസന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയില്‍ നില്‍ക്കുന്ന സ്റ്റേയും റദ്ദാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ CBI യ്ക്ക് കേസന്വേഷണവുമായി മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News