താജ്മഹല്‍ ഇന്ത്യയുടെ മതേതര ഹൃദയം; സംഘപരിവാറിന്‍റെ ഗൂഢലക്ഷ്യങ്ങളില്‍ നിന്ന് താജിനെ സംരക്ഷിക്കണമെന്ന സന്ദേശവുമായി ജാഗ്രതായാത്ര

താജ്മഹലിനെതിരായ സംഘപരിവാര്‍ പോരാട്ടത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശവുമായി പുരോഗമന കലാസാഹിത്യസംഘം താജ്മഹല്‍ സന്ദര്‍ശിച്ചു. കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാരും എഴുത്തുകാരും ഉള്‍പ്പെട്ട 53 അംഗ സംഘമാണ് താജ്മഹലിലെത്തിയത്. ദില്ലി മലയാളികളുടെ നേതൃത്വത്തില്‍ പുരോമഗന് സാഹിത്യ സംഘത്തിന് ദില്ലിയില്‍ സ്വീകരണം നല്‍കി.

ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ താജ്മഹലിനെതിരായ നീക്കം നടക്കുന്ന പശ്ചാത്തലത്തിലാണ് ഒരു കൂട്ടം എഴുത്തുകാരും കലാകാരന്‍മാരും താജ്മഹലിനായി അണിനിരന്നത്. താജ്മഹല്‍ ഇന്ത്യയുടെ മതേതര ഹൃദയം എന്ന മുദ്രാവാക്യമുയര്‍ത്തി പുരോഗമന കലാസാഹിത്യസംഘം ആഗ്രയില്‍ കൂട്ടായ്മയും സംഘടിപ്പിച്ചു. കാലാകാരന്‍മാരും എഴുത്തുകാരും ഉള്‍പ്പെട്ട 53 അംഗ സംഘം താജ്മഹലിന് മുന്നിലെത്തി.കേരളത്തില്‍ നിന്നുള്ള പ്രതീകാത്മക പോരാട്ടം മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും പടരുമെന്ന് സംഘം അഭിപ്രായപ്പെട്ടു.

ഒറീസയിലും കന്ദമാലിലും ഗുജറാത്തിലും കലാപാനന്തരം സമാധാനം പുനസ്ഥാപിക്കാന്‍ ഇവരില്‍ പലരും മുമ്പ് യാത്ര ചെയ്തിട്ടുണ്ട്. ഇപ്രാവശ്യമാകട്ടെ താജ്മഹലിന്റെ പേരില്‍ കോപ്പുകൂട്ടുന്ന വംശഹത്യക്കെതിരായ ജാഗ്രതയാണ് പുരോഗമന കലാസാഹിത്യസംഘം ആവശ്യപ്പെടുന്നത്. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, പു.ക.സ നേതാക്കളായ ടി.ആര്‍.അജയന്‍,ഡോ.രാജശേഖരന്‍,ഗോകുലേന്ദ്രന്‍,മലയാളം മിഷന്‍ ഡയറക്ടന്‍ സുജ സൂസന്‍,ജി.പി.രാമചന്ദ്രന്‍,സി.ര്‍.ദാസ് തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here