തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട . ഒന്നരകിലോ കെപ്റ്റാമിന്‍ ആണ് ആണ് പിടികൂടിയത് . അന്തരാഷ്ട്ര വിപണയില്‍ ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ആണ് കസ്റ്റ്റംസ് പിടികൂടിയത് .

മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലേക്ക് കൊണ്ടുപോകുന്ന ബാഗേജിനുളളിലാണ് മയക്കുമരുന്ന് കണ്ടെത്തിയത് .ശ്രീലങ്കന്‍ എയര്‍വേയിലായിരുന്നു കൊണ്ട് പോകേണ്ടിയിരുന്നത്.

കൊല്ലത്തെ ഒരു പച്ചക്കറി സ്ഥാപനത്തിന്‍റെ പേരിലാണ് കണ്ടെയിനര്‍ ബുക്ക് ചെയ്തിരുന്നത് . പിടിച്ചെടുത്ത മയക്കുമരുന്ന് എക്സൈസ് സംഘം പരിശോധനയ്ക്ക് വിധേയമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here