റൊണാള്‍ഡീഞ്ഞ്യോയ്ക്ക് ഇതില്‍കൂടുതല്‍ എന്തുവേണം; ഹൃദയം നിറയ്ക്കും മെസിയുടെ സ്‌നേഹസമ്മാനം

കാല്‍പന്തുലോകത്തെ മായാജാലക്കാരന്‍ എന്നായിരുന്നു റൊണാള്‍ഡീഞ്ഞ്യോയെ വിശേഷിപ്പിച്ചത്. കരിയിലകിക്കുമായി കാല്‍പന്തുലോകത്തെ അത്ഭുതപ്പെടുത്തിയ മാന്ത്രികന്‍ ഏറെക്കാലം കളിക്കളത്തിലെ രാജാവായിരുന്നു.

ബാലണ്‍ഡിഓര്‍ പുരസ്‌കാരമടക്കം നേടിയ റോണോ അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. ഭാരം വര്‍ധിച്ചതും കളത്തിലെ മാന്ത്രിക സ്പര്‍ശം നഷ്ടമായതും റൊണാള്‍ഡീന്യോയുടെ പ്രതിഭ ചോദ്യം ചെയ്യപ്പെടാന്‍ കാരണമായി.

ഒടുവില്‍ കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോഴും അര്‍ഹിക്കുന്ന ആദരം താരത്തിന് ലഭിച്ചില്ല. വിസ്മയപ്രകടനങ്ങളിലൂടെ കാല്‍പന്തുലോകത്തെ ഇതിഹാസതാരമാകേണ്ട റൊണോ ആലസ്യം കൊണ്ട് വഴി തെറ്റുകയായിരുന്നു.

കാല്‍പന്തുലോകം അര്‍ഹിക്കുന്ന ആദരം നല്‍കിയില്ലെങ്കിലും റൊണാള്‍ഡീഞ്ഞ്യോയെ അങ്ങനെ കൈവിടാന്‍ ലിയോ മെസിയെന്ന ഫുട്‌ബോള്‍ മിശിഹയ്ക്ക് സാധിക്കില്ല. മെസിക്ക് റൊണോ വെറുമൊരു സഹകളിക്കാരന്‍ മാത്രമായിരുന്നില്ല.
ബാഴ്‌സയുടെ ആകാശത്ത് വിഹരിക്കാന്‍ മെസിയെ പ്രാപ്തനാക്കിയതില്‍ ബ്രസീലുകാരന്റെ പങ്ക് ചെറുതല്ല. ബാഴ്‌സക്ക് വേണ്ടി മെസി ആദ്യ ഗോള്‍ നേടിയതും റൊണാള്‍ഡീഞ്ഞോയുടെ പാസില്‍ നിന്നായിരുന്നു.

തന്റെ പ്രിയ തോഴന് ഹൃദയം കൊണ്ട് ആശംസയറിയിച്ചിരിക്കുകയാണ് ലിയോ. സൗഹൃദത്തിന്റെ ആഴം വെളിവാക്കുന്ന മെസി പങ്കുവെച്ച പഴയകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

നിങ്ങള്‍ വിരമിക്കാന്‍ തീരുമാനിച്ചെങ്കിലും ഫുട്‌ബോള്‍ ലോകം ഒരിക്കലും നിങ്ങളുടെ ചിരി മറക്കില്ല. എല്ലാവിധ ആശംസകളും മെസി ഇങ്ങനെ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News