പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായ പശ്ചാത്തലത്തിലാണ് വിമര്‍ശനത്തെ പരിഹസിച്ച് ജേക്കബ് തോമസ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തു വന്നത് ഊഹാപോഹങ്ങള്‍ ആണ് വസ്തുതകള്‍ ആയി ജേക്കബ് തോമസ് അവതരിപ്പിക്കുന്നത് എന്നു പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി രംഗത്തെത്തിയത്.
ജേക്കബ് തോമസ് ഒഴികെ മറ്റുള്ളവര്‍ അഴിമതിക്കാരെന്നാണ് അദ്ദേഹം ലോകായുക്തയില്‍ നല്‍കിയ റിപ്പോര്‍ട്ട് വായിച്ചാല്‍ തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
അഞ്ചാം പാഠം സത്യത്തിന്റെ കണക്ക് എന്നു പറഞ്ഞു കൊണ്ടാണ് ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൈപ്പിട്ട് മൂടിയ സത്യം 30 സെന്റ്, പൈപ്പിന് മുകളില്‍ പണിതത് 15 നില, സെന്റിന് വില 30 ലക്ഷം, ആകെ മതിപ്പു വില 900 ലക്ഷം, സത്യസന്ധര്‍ 5, സത്യത്തിന് മുഖം സീവേജ് പൈപ്പു പോലെ!- ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്. പാറ്റൂര്‍ ഭൂമി ഇടപാടിനെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here