ജിത്തുവിന്റെ കൊലപാതകത്തില്‍ അന്വേഷണം ബന്ധുക്കളിലേക്ക്; അപ്പൂപ്പനെയും അമ്മൂമ്മയെയും ചോദ്യം ചെയ്തു

കൊല്ലം :കൊല്ലത്തെ 14 വയസുകാരന്റെ കൊലപാതകത്തില്‍ അന്വേഷണം ബന്ധുക്കളിലേക്ക്; മരിച്ച ജിത്തു ജോബിന്റെ അപ്പൂപ്പനെയും അമ്മൂമ്മയേയും പൊലീസ് ചോദ്യം ചെയ്തു. കോടതിയില്‍ ഹാജരാക്കിയ അമ്മ ജയമോള്‍ അവിടെ കുറ്റം ഏറ്റുപറഞ്ഞു ജയയെ റിമാന്റ് ചെയ്തു.

ഉച്ചയ്ക്ക് ശേഷം ജയമോളെ പരവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. കോടതി മുറിക്കുള്ളില്‍ ഇവര്‍ രണ്ട് തവണ കുഴഞ്ഞ് വീണു. പൊലീസ് തന്റെ കാല്‍വെള്ളയില്‍ മര്‍ദ്ദിച്ചെന്ന് പറഞ്ഞ ജയമോള്‍ ഇതില്‍ പരാതി ഇല്ലെന്നും മജിസ്‌ട്രേട്ടിനെ അറിയിച്ചു. പ്രതിയെ മര്‍ദ്ദിച്ചതിന് പൊലീസിനെ ശകാരിച്ച കോടതി ജയമോളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ജയമോളെ പൊലീസ് കസ്റ്റഡിയില്‍ വാങും.അതേ സമയം ജിത്തുവിന്റെ കൊലപാതകത്തില്‍ ദുരൂഹത പൂര്‍ണ്ണമായും നീക്കാന്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് നീക്കം.

മകനെ ഒറ്റക്കാണ് കൊന്നതെന്നും വസ്തുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നുമുള്ള ജയയുടെ കുറ്റസമ്മതമൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

കൊല്ലപ്പെടുന്നതിന് തൊട്ട്മുന്‍പ് ജിത്തുപോയത് അമ്മൂമ്മയുടെ അടുത്തേക്കാണ്. അവിടെനിന്ന് വന്നശേഷം പറഞ്ഞ ചില കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇക്കാര്യം എന്താണെന്നറിയാന്‍ അമ്മൂമ്മയെയും മറ്റു ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തു. ഈ മൊഴിയും ജയമോള്‍ പറഞ്ഞ കാര്യങ്ങളും തമ്മില്‍ ഒത്ത് നോക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel