വെട്ടിച്ചുരുക്കലുകളില്ല; ‘ന്യൂഡി’ന് എ സര്‍ട്ടിഫിക്കറ്റ്

ന്യൂഡല്‍ഹി: ഒരു വിധത്തിലുമുള്ള വെട്ടിച്ചുരുക്കലുകളും ഇല്ലാതെ തന്റെ പടത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി സംവിധായകന്‍ രവി ജാധവ്. ജാധവ് സംവിധാനം ചെയ്ത മറാഠി ചിത്രം ന്യൂഡിനാണ് ഭാഗങ്ങള്‍ മുറിച്ചുമാറ്റാതെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ, വിദ്യാബാലന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ജൂറിയിലെ മുഴുവന്‍ അംഗങ്ങളും എഴുന്നേറ്റ് നിന്നായിരുന്നു ചിത്ത്രത്തിന് കൈയ്യടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

തനിക്കും സഹപ്രവര്‍ത്തകര്‍ക്കും നല്‍കിയ എല്ലാ പിന്തുണക്കും നന്ദി രേഖപ്പെടുത്തുന്നതായും രവി ജാധവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ന്യൂഡിന് സെന്‍സറിംഗ് ഇല്ലാതെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം ജാധവ് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News