കോഴിക്കോട് എടിഎം കവര്‍ച്ച: സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങിയത് മലയാളികള്‍ തന്നെ; സ്ഥിരീകരിച്ച് പൊലീസ്; ഉപഭോക്താക്കള്‍ പിന്‍നമ്പര്‍ മാറ്റണമെന്ന് നിര്‍ദ്ദേശം

കോഴിക്കോട് നടന്ന ഹൈടെക് എ ടി എം കവര്‍ച്ചയിലെ സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങിയവര്‍ മലയാളികളെന്ന് സ്ഥിരീകരിച്ച് പോലീസ്. കോയമ്പത്തൂരില്‍ നിന്ന് പണം പിന്‍വലിച്ച സാഹചര്യത്തില്‍ അവിടെ കേന്ദ്രീകരിച്ചും പ്രത്യക സംഘം അന്വേഷണം നടത്തുന്നു. കോഴിക്കോട് നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ ടി എം ഉപയോഗിക്കുന്നവര്‍ പിന്‍ നമ്പര്‍ മാറ്റണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

എ ടി എം മെഷീനില്‍ മാഗ്‌നറ്റിക്ക് ചിപ്പ് സ്ഥാപിച്ച് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി നടന്ന തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഇരയായതായാണ് വിവരം. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെളളളിമാട്കുന്ന് എ ടി എം ല്‍ നിന്നുളള സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷര്‍ കെ പി അബ്ദുള്‍ റസാഖിന്റെ മേല്‍നാട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. സി സി ടി വി ദൃശ്യങ്ങളിലുളള 2 യുവാക്കള്‍ മലയാളികളെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന.

പണം പിന്‍വലിച്ചത് കോയമ്പത്തൂരില്‍ നിന്ന് ആയതിനാല്‍ അവിടെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഹൈടെക് തട്ടിപ്പ് സംഘത്തിലെ കണ്ണികളാണോ ഇവര്‍ എന്നതടക്കമുളള കാര്യങ്ങള്‍ പ്രത്യകസംഘം അന്വേഷിച്ചു വരികയാണ്.

ആന്റി സ്‌കിമ്മിംഗ് സൗകര്യമില്ലാത്ത ഇല്ലാത്ത എ ടി എം കള്‍ മാറ്റി സ്ഥാപിക്കാന്‍ ബാങ്കുകള്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ കാളീരാജ് മഹേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍ കരുതല്‍ എന്ന നിലയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ ടി എം ഉപയോഗിക്കുന്നവര്‍ പിന്‍ നമ്പര്‍ മാറ്റണ. വെളളിമാട്കുന്ന് എ ടി എം ല്‍ കയറിയ് മൂന്ന് പേരുടെ നാല് കാര്‍ഡുകളില്‍ നിന്നായി 47,623 രൂപയാണ് നഷ്ടപ്പെട്ടത്. എ ടി എം കാര്‍ഡിടുന്ന ഭാഗത്ത് ക്യാമറ സ്ഥാപിച്ച് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് തട്ടിപ്പ് നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News