ജഡ്ജിക്കു തോക്കു വേണം; അതും സകുടുംബം;കാരണം സ്വയം സംസാരിക്കും

സി.ബി.ഐ. ജഡ്ജി ശിവപാൽ സിങ്ങും കുടുംബാംഗങ്ങളുമാണ് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കിയത്. കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിന് ജയിൽ ശിക്ഷ വിധിച്ചത് മൂപ്പരാണ്. അതിനു പിന്നാലേയാണ് ജഡ്ജി സകുടുംബം തോക്കന്വേഷിക്കുന്നത്.

റാഞ്ചിയിലെ സെപെഷൽ സീബിഐ ജഡ്ജിയാണ് സിങ്ങ്. അദ്ദേഹത്തിന് രണ്ടു മക്കളാണ്. മൂന്നു പേർക്കും റിവോൾവർ ലൈസൻസിനാണ് അപേക്ഷ നല്കിയത്. 54 കാരനാണ് ജഡ്ജി. മക്കൾ യുവാക്കളും.

വ്യക്തിപരമായ സുരക്ഷയ്ക്കു വേണ്ടി എന്നാണ് അപേക്ഷയിൽ കാരണം പറഞ്ഞിരിക്കുന്നത്. നിയമപ്രകാരം തോക്കിന് അപേക്ഷിക്കുമ്പോൾ ഭീഷണി എന്തെന്ന് കൃത്യമായി പറയണം എന്നുണ്ട്.

റാഞ്ചിയിലെ കൻകെ റോഡിൽ 27 ജഡ്ജിമാർ താമസിക്കുന്ന കോളനിയിലാണ് സിങ്ങും കുടുംബവും പാർക്കുന്നത്. എന്നാലും, അദ്ദേഹത്തിന് ധൈര്യം പോരാ. നാടു ബിഹാറല്ലേ. വിധി പറയുന്നതിന് രണ്ടു ദിവസം മുമ്പ് തനിക്ക് ടെലി ഫോൺ ഭീഷണി വന്നെന്ന് സിങ്ങ് പറഞ്ഞിരുന്നു. ജഡ്ജിയാണെങ്കിലും അപേക്ഷിച്ച പാടേ തോക്കു കിട്ടിയിട്ടില്ല. അപേക്ഷ പരിശോധിക്കുകയാണെന്നത്രെ അധികാരികൾ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News