ഇനി ആകാശത്തും മൊബൈലും ഇന്റര്‍നെറ്റും; നിര്‍ദ്ദേശങ്ങള്‍ പുറത്തു വിട്ട് ട്രായ്

ന്യൂഡല്‍ഹി : വിമാനയാത്രക്കിടെ മൊബൈല്‍ ഫോണും, ഇന്റര്‍നെറ്റും ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്വിട്ട് ട്രായ്.
വിമാനത്തില്‍ ലഭിക്കുന്ന വൈഫൈ സൗകര്യം ഉപയോഗിക്കാനാണ് ട്രായിയുടെ പ്രധാന നിര്‍ദ്ദേശം. ഇതു സംബന്ധിച്ച അറിയിപ്പും വിമാനത്തില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ഇന്ത്യന്‍ ആകാശ പരിധിയിലൂടെ വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഇനി ഉപഗ്രഹ ഭൂതല നെറ്റ് വര്‍ക്കുകളുടെ സഹായത്തോടെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ട്രായ് പുറത്തിറക്കി.

വിമാനയാത്രയ്ക്കിടെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളോ സുരക്ഷാപ്രശ്നങ്ങളോ ഇല്ലാതെ വേണം ശുപാര്‍ശ നടപ്പാക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയുടെ ആകാശത്തില്‍ കുറഞ്ഞത് 3000 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളിലാണു സേവനം നല്‍കാന്‍ ശുപാര്‍ശ. ഇതിനായി മൊബൈല്‍ ഫോണ്‍ ഫ്ലൈറ്റ് മോഡിലോ ഫോണ്‍ ഇന്‍ ഫ്ലൈറ്റോ ആയിരിക്കണം എന്നതാണ് പ്രധാന നിബന്ധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News