മനഃസാക്ഷിയില്ലാതെ യോഗി ആദിത്യനാഥിന്റെ പൊലീസ്; കാറില്‍ രക്തം പറ്റുമെന്ന് പറഞ്ഞു അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചില്ല; വിദ്യാര്‍ഥികള്‍ രക്തം വാര്‍ന്ന് മരിച്ചു

കാറില്‍ രക്തം പറ്റുമെന്ന് പറഞ്ഞു അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചില്ല. ഉത്തര്‍ പ്രദേശില്‍ രണ്ടു വിദ്യാര്‍ഥികള്‍ രക്തം വാര്‍ന്ന് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ അര്‍പിത് ഖുറാന, സണ്ണി എന്നിവരാണ് മനസാക്ഷിയില്ലാത്ത പൊലീസ് നടപടികളെ തുടര്‍ന്ന് രക്തം വാര്‍ന്ന് മരിച്ചത്. വിദ്യാര്‍ഥികള്‍ ബൈക്കില്‍ സഞ്ചരിക്കവെ റോഡിലെ ഘട്ടറില്‍ വീണ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്.

അപകടത്തെത്തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമായ 100 ല്‍ വിളിച്ച് നാട്ടുകാര്‍ സഹായം ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും വാഹനത്തില്‍ പരിക്കേറ്റവരെ കയറ്റാന്‍ പറ്റില്ലെന്ന നിലപാടെടുത്തു. വാഹനത്തില്‍ രക്തം പറ്റുമെന്നായിരുന്നു കാരണം പറഞ്ഞത്.

ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും നിര്‍ത്തിയില്ല. സ്ഥലത്തെ പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ നിന്നും ആളെത്തിയാണ് പിന്നീട് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റവരെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാത്തതിനെതുടര്‍ന്ന് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മൂന്ന് പൊലീസ് ഉദ്യോസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്റ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ നടപടികളെടുക്കുമെന്ന് പൊലീസ് മേധാവികള്‍ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News