കണ്ണൂരിലെ ആര്‍എസ്എസ്സുകാരന്റെ കൊലപാതകം; നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ആര്‍എസ്എസ്സുകാരനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസില്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ പേരാവൂരില്‍ കണ്ണവം സ്വദേശി ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
പാലയാട് സ്വദേശികളായ ഹാഷിം, മുഹമ്മദ,് ഷഹീം, അമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ മുഹമ്മദ് സിപി ഐ എം പ്രവര്‍ത്തകനായ ദിലീപിനെവെട്ടിക്കൊന്ന കേസിലെ പ്രതിയാണ്.

ശ്യാമപ്രസാദിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ബിജെപി കണ്ണൂരില്‍ ഹര്‍ത്താലാചരിക്കുകയാണ്. പേരാവൂര്‍ നെടുംപൊയിലില്‍ വെച്ച് മുഖം മൂടി ധരിച്ചെത്തിയ സംഘം ശ്യാമ പ്രസാദിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കാക്കയങ്ങാട് ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയാണ് മരിച്ച ശ്യാമപ്രസാദ്.

കോളേജ് കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെ കണ്ണവത്ത് വെച്ച് കാറില്‍ എത്തിയ സംഘം വെട്ടുകയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പേരാവൂരിന്റെ പല മേഖലകളിലും ആര്‍ എസ് എസ് -എന്‍ ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel