എകെജിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ടെന്ന് വിടി ബല്‍റാം; വിവാദം തുടരാനാഗ്രഹിക്കുന്നില്ല; പക്ഷേ മാപ്പ് പറയില്ല

എകെജിയ്‌ക്കെതിരായ മോശം പരാമര്‍ശം തെറ്റായി പോയെന്ന പുനര്‍വിചിന്തനമുണ്ടെന്ന് ഏറ്റുപറഞ്ഞ് വിടി ബല്‍റാം. പ്രത്യേക സാഹചര്യത്തില്‍ പ്രകോപനമുണ്ടായതുകൊണ്ടാണ് മോശം പരാമര്‍ശം നടത്തിയതെന്നും ബല്‍റാം വ്യക്തമാക്കി.

തന്റെ നേതാക്കള്‍ക്കെതിരായ കമന്റിന് അതേ ഭാഷയില്‍ മറുപടി നല്‍കിയപ്പോള്‍ ചിന്തിക്കാന്‍ സാധിച്ചില്ലെന്നും പ്രകോപനത്തിന് വശംവദനായതാണെന്നും തൃത്താല എം എല്‍ എ പറഞ്ഞു.

എതിരാളികളുടെ പ്രകോപനത്തില്‍ വീഴാന്‍ പാടില്ലായിരുന്നെന്ന ബോധ്യം ഇപ്പോഴുണ്ടെന്നും വിവാദം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബല്‍റാം വ്യക്തമാക്കി.

പരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ടെങ്കിലും മാപ്പ് പറയില്ലെന്ന പിടിവാശി ഉപേക്ഷിക്കാന്‍ ബല്‍റാം തയ്യാറായില്ല. എകെജിയെ അധിക്ഷേപിച്ചതിന് മാപ്പ് പറയണമെന്ന പൊതുസമൂഹത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും വിടി വ്യക്തമാക്കി. പ്രമുഖ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

സോളാര്‍ വിഷയത്തില്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ബല്‍റാം എകെജിയെ അധിക്ഷേപിച്ച് കമന്‍റിട്ടത്. വലിയ തോതിലുള്ള പ്രതിഷേധമാണ് പരാമര്‍ശത്തിനെതിരെ ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News